Monday, April 29, 2024
spot_img

കർഷക സമരങ്ങളുടെ മറവിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പണം പിരിച്ചും തട്ടിപ്പ്; രാകേഷ് ടികായത്തിന് നേർക്ക് മഷിയെറിഞ്ഞ് കർഷകർ

 

ബംഗളൂരു: കർഷക നേതാവ് രാകേഷ് ടികായത്തിന് നേർക്ക് മഷിയെറിഞ്ഞ് കർഷകർ. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പണം പിരിച്ചും തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് കർഷകർ രാകേഷിനെ കൈകാര്യം ചെയ്തത്. ബംഗളൂരുവിലായിരുന്നു സംഭവം.

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ കർഷക നേതാവ് പണം തട്ടിയ സംഭവത്തിൽ വിശദീകരണം നൽകുന്നതിനിടെയായിരുന്നു രാകേഷ് ടികായത്തിന് നേരെ ബംഗളൂരുവിൽ കർഷകർ മഷിയെറിഞ്ഞത്.

കർണാടക രാജ്യ രൈത്ത് സംഘ നേതാവ് കോഡിഹള്ളി ചന്ദ്രശേഖർ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധഷത്തിനായി ചിലരിൽ നിന്നായി പണം വാങ്ങിയതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമം പുറത്തുവിട്ടിരുന്നു. ഇത് ആളുകൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാകേഷ് ടികായത്ത് ബംഗളൂരുവിലെത്തി കർഷകരെ കണ്ടത്.

എന്നാൽ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് കർഷകരോട് രാകേഷ് ടികായത്ത് പറഞ്ഞു. ചന്ദ്രശേഖർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർശന ശിക്ഷ ലഭിക്കണമെന്നും ടികായത്ത് അഭിപ്രായപ്പെട്ടു. ഇതോടെ ഇത് കേട്ടിരുന്ന മറ്റുള്ളവർ രാകേഷ് ടിക്കായത്തിനോട് ദേഷ്യപ്പെടുകയായിരുന്നു.

തുടർന്ന് ഇവർ കയ്യിൽ കരുതിയിരുന്ന മഷി രാകേഷ് ടികായത്തിന്റെ മുഖത്തേക്ക് ഒഴിച്ചു. വേദിയിലെ കസേരകൾ ഉൾപ്പെടെ വേദിയിലേക്ക് എറിഞ്ഞായിരുന്നു ഇവർ പ്രതിഷേധിച്ചത്. ഉടനെ വേദിയിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

Related Articles

Latest Articles