Kerala

വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി സന്നിധാനം; ശബരിമലയിൽ വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ നാല് മുതല്‍

ശബരിമല: പ്രകൃതിയുടെ ഓർമ്മകാഴ്ചയായ വിഷുവിനെയും വിഷുക്കണിയെയും വരവേൽക്കാനൊരുങ്ങുകയാണ് ശബരിമല. ഇന്ന് രാത്രി അത്താഴ പൂജയ്‌ക്ക് ശേഷം വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും.

ശ്രീകോവിലിനുള്ളില്‍ അയ്യപ്പവിഗ്രഹത്തിന് മുന്നിലായി ഓട്ടുരുളിയില്‍ കണി ദ്രവ്യങ്ങള്‍ തയ്യാറാക്കും. നാളെ പുലര്‍ച്ചെ നടതുറന്ന് പ്രത്യേക പൂജകള്‍ക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് വിഷുക്കണി ദര്‍ശിക്കാം. പുലര്‍ച്ചെ 4 മുതല്‍ 7 വരെയാണ് തീര്‍ത്ഥാടകര്‍ക്ക് കണി ദര്‍ശനം.

ഇതിന് ശേഷമായിരിക്കും ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വിഷുക്കൈനീട്ടം നൽകുന്നത്. തന്ത്രിയും മേല്‍ശാന്തിയുമാണ് വിഷുക്കൈനീട്ടം നല്‍കുന്നത്. ഇന്നലെ പടിപൂജ, കളഭാഭിഷേകം എന്നിവ നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് കാര്‍മികത്വം വഹിച്ചു.

മേട വിഷു പൂജയ്‌ക്കായി നട തുറന്ന ദിവസം മുതല്‍ വലിയ ഭക്തജന തിരക്ക് സന്നിധാനത്ത് അനുഭവപ്പെടുന്നുണ്ട്. നാളെ വിഷുക്കണി ദര്‍ശനത്തിനായി 32,684 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത് .

പൂജകള്‍ പൂര്‍ത്തിയാക്കി 18 ന് രാത്രി ക്ഷേത്ര നട അടയ്‌ക്കും. തീര്‍ത്ഥാടക തിരക്ക് കണക്കിലെടുത്ത് സന്നിധാനത്ത് വിശ്രമ കേന്ദ്രങ്ങളടക്കമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതായി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.

admin

Recent Posts

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്ലഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

1 hour ago

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

2 hours ago

ഞങ്ങടെ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ..?

രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…

3 hours ago