Wednesday, May 15, 2024
spot_img

‘ശബരിമലയ്‌ക്കെതിരെ വ്യാജ വാർത്ത ; ചെമ്പോല തിട്ടൂരം തട്ടിപ്പെന്ന് തെളിഞ്ഞു’; 24 ന്യൂസിനെതിരെ ശക്തമായ നിയമ നടപടിയുമായി വിശ്വഹിന്ദുപരിഷത്ത് രംഗത്ത്; വീഡിയോ കാണാം

ശബരിമല പ്രക്ഷോഭസമയത്ത് ചില മാധ്യമങ്ങള്‍ പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലെ രാജമുദ്രയുള്ള പന്തളം കൊട്ടാരത്തിന്റെ ചെമ്പോല ‘ഒറിജിനല്‍ ചെമ്പോല തിട്ടൂരം’ എന്ന പേരില്‍ പ്രചരിപ്പിക്കുകയുണ്ടായി.

‘ശബരിമല ക്ഷേത്രം മൂന്നര നൂറ്റാണ്ട് മുമ്പ് ദ്രാവിഡ ആരാധനകേന്ദ്രമായിരുന്ന ചെമ്പു തിട്ടൂരം വ്യജമാണെന്ന് തെളിഞ്ഞതോടെ രേഖയുടെ അടിസ്ഥാനത്തിൽ വാർത്ത നൽകിയ ട്വന്റി ഫോർ ന്യൂസിനെതിരെ വിശ്വഹിന്ദുപരിഷത്ത് രം​ഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

2018 ൽ ശബരിമലയ്‌ക്കെതിരെ വാർത്തകൾ നൽകാൻ ചില മലയാള മാധ്യമങ്ങൾ മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ഈ വ്യാജരേഖകളാണ് ഉപയോഗിച്ചത്.

ചെമ്പു തകിട് ഉയർത്തിക്കാട്ടിയത് ഹൈന്ദവ വിശ്വാസികളെയും അയ്യപ്പ ഭക്തരെയും മാനസികമായും വിശ്വാസപരമായും ബുദ്ധിമുട്ടുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ട്വന്റി ഫോർ ചാനൽ എഡിറ്റർ, വാർത്താ നൽകി റിപ്പോർട്ടർ സഹിൻ ആന്റണി, വ്യാജ രേഖ നൽകിയ മോൻസൺ മാവുങ്കൽ എന്നിവർ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് കൊണ്ട് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ പോലീസിൽ പരാതി നൽകി കഴിഞ്ഞു.

അതേസമയം പന്തളം കോവിലധികാരി ശബരിമലയിലെ മകരവിളക്കിനും അനുബന്ധ ചടങ്ങുകൾക്കും പണം അനുവദിച്ച് ‘ചവരിമല’ കോവിൽ അധികാരികൾക്ക് കൊല്ലവർഷം 843 ൽ എഴുതിയ ചെമ്പോല തിട്ടൂരമാണ് എന്ന് കാട്ടിയാണ് 2018ൽ വാർത്ത നൽകിയത്. യുവതീ പ്രവേശന വിലക്കു സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ലെന്നും വാർത്തകൾ സമർത്ഥിച്ചിരുന്നു.

എന്നാൽ മോൻസൺ മാവുങ്കലിന് പുരാവസ്തുക്കൾ എന്ന് കരുതുന്ന സാധനങ്ങൾ എത്തിച്ചു നൽകിയ സന്തോഷ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പ്രകാരം ചെമ്പോല തിട്ടൂരം തൃശ്ശൂരിൽ നിന്നും നിർമ്മിച്ചതാണെന്ന് തെളിയുകയായിരുന്നു. ഇതോടെയാണ് വിഎച്ച്പി പരാതിപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ പ്രതികരിക്കുന്നു

വീഡിയോ

ചെമ്പ് തകിടുമായി ബന്ധപ്പെട്ട് ഹിന്ദുസംഘടനകൾ നേരത്തെ പരാതി നൽകാൻ ഒരുങ്ങിയ ആയിരുന്നു. എന്നാൽ സമയപരിധി കടന്നതുകൊണ്ട് നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് വിശ്വഹിന്ദുപരിഷത്ത് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കലാപ ആഹ്വാനപ്രകാരം നടത്തിയ ചില ഇടപെടലുകളാണ് ഇതിന് പുറത്തുവരുന്നത് എന്നും വിശ്വഹിന്ദുപരിഷത്ത് വ്യക്തമാക്കി.

Related Articles

Latest Articles