Thursday, May 16, 2024
spot_img

വിശ്വ ഹിന്ദു മഹാസഭ നേതാവിനെ വെടിവച്ച് കൊന്നു

ലക്‌നൗ: പ്രഭാത സവാരിക്കിടെ വിശ്വഹിന്ദുമഹാസഭ നേതാവ് രഞ്ജിത്ത് ബച്ഛന്‍ വെടിയേറ്റ് മരിച്ചു. തലയ്ക്കാണ് വെടിയേറ്റത്.

ലക്‌നൗവിലെ ഹസ്രത് ഗഞ്ചില്‍ പ്രഭാത സവാരിക്കിറങ്ങിയതാണ് രഞ്ജിത്ത് ബച്ഛന്‍. ഈ സമയത്ത് ബൈക്കിലെത്തിയ അക്രമകാരികള്‍ രഞ്ജിത്തിന്റെ തലയ്ക്കുനേരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. സിഡിആര്‍ഐ കെട്ടിടത്തിന് സമീപമാണ് രഞ്ജിത്ത് ബച്ഛനെ വെടിവച്ചത്.

രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ സഹോദരനെ കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ പ്രവേശിപ്പിച്ചു.

സമീപകാലത്ത് ഉത്തര്‍പ്രദേശില്‍ രണ്ടാമത്തെ വലതുപക്ഷ ഹിന്ദു നേതാവിന്റെ കൊലപാതകമാണിത്. ഹിന്ദു സമാജ് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി കഴിഞ്ഞ ഒക്ടോബറില്‍ ഖുര്‍ഷെഡ് ബാഗില്‍ തന്റെ വസതിയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു.

Related Articles

Latest Articles