Tuesday, May 21, 2024
spot_img

തുറമുഖ വിരുദ്ധ സമരം കാരണം പൊറുതിമുട്ടി നാട്ടുകാർ; തുറമുഖം ഉടൻ പൂർത്തിയാക്കണമെന്നും അനുവാദമില്ലാതെ പ്രവർത്തിപ്പിക്കുന്ന ഉച്ചഭാഷിണികൾ നിർത്തണമെന്നും, സമരം ഉടനടി നിർത്തിവെക്കണമെന്നും പ്രദേശവാസികൾ; ബഹുജന സംഘടനകളുടെ യോഗം 26 ന് മുല്ലൂരിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപത നടത്തുന്ന സമരം ഉടൻ നിർത്തിവെക്കണമെന്നും അനുവാദമില്ലാതെ പ്രവർത്തിപ്പിക്കുന്ന ഉച്ചഭാഷിണികൾ പിടിച്ചെടുക്കണമെന്നും പ്രദേശവാസികൾ. വിഴിഞ്ഞം പദ്ധതി പ്രദേശം തിരുവനന്തപുരം നഗരസഭയിലെ മുല്ലൂർ ഡിവിഷനിലാണ്. അവിടെയുള്ള പ്രദേശവാസികൾക്കാണ് ഭൂമിയും, വീടും, തൊഴിലും നഷ്ടപ്പെട്ടത്. എന്നാൽ പ്രദേശവാസികൾ ഉടൻ തുറമുഖനിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യത്തിലാണ്. ഇപ്പോൾ സമരം ചെയ്യുന്നവർ പുറത്തുനിന്നുള്ളവരാണ്. സമരം കാരണം പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി ജനകീയ പ്രതിരോധസമിതി ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ അറിയിച്ചു.

അനുവാദമില്ലാതെ പ്രവർത്തിക്കുന്ന മൈക്ക് നിറുത്തി വൈക്കണം, മുല്ലൂർ പ്രദേശത്തു നിന്ന് സമരം മാറണം.
തുറമുഖം ഉടൻ പൂർത്തിയാക്കണം, തദ്ദേശ വാസികൾക്കു ജോലി നൽകണം, തുറമുഖത്തിന് വേണ്ടി വസ്തു, ഭൂമി, വീട്, ജോലി എല്ലാം നഷ്ടപ്പെടുത്തിയ കർഷകർ, കർഷകത്തൊഴിലാളികൾ, ചിപ്പി കക്ക തൊഴിലാളികൾ, ടൂറിസം തൊഴിലാളികൾ, കയർ തൊഴിലാളി കൾ എന്നിവക് പുനരധിവാസ പാക്കേജ് നൽകണം, കലുങ്കു നട മുതൽ തലക്കോട് വരെ റോഡ് സഞ്ചാര യോഗ്യമാക്കണം, ദേവ ർ കുളത്തിനടുത്തു ള്ള റോഡ് പഴയ പോലെ വാഹന സഞ്ചാര യോഗ്യമാക്കണം, മുല്ലൂർ പൗരണിക ബലിക്കടവ് സൗകര്യപ്രദമാക്കണം, ഈ കാര്യങ്ങൾ നേടിയെടുക്കാൻ വിഴിഞ്ഞം, വെങ്ങാനൂർ, കൊട്ടുകാൽ വില്ലേജുകളിലെ സമുദായിക, സാംസ്‌കാരിക, രാഷ്ട്രിയ, യുവ ജന സംഘടനകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും ബഹുജന കൺവെൻഷൻ ഓഗസ്റ്റ് 26ന് മുല്ലൂർ NSS ഹാളിൽ വിളിക്കാൻ ജനകീയ പ്രതിരോധ സമിതി തീരുമാനിച്ചിട്ടുണ്ട്. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനകിയ പ്രതിരോധസമിതി ജനറൽ കോൺവീനർ വെങ്ങാനൂർ ഗോപകുമാർ,സുനിൽ കുമാർ (മഹാത്മാ റെസിഡൻസ് ), ശങ്കരൻകുട്ടി നായർ (മുല്ലൂർ ടൌൺ റെസിഡൻസ് ), മുല്ലൂർ മോഹനൻ (ഗേറ്റ് വേ റെസിഡൻസ് ), സജയ് (കൈരളി ), സതികുമാർ (നായർ സമുദായം )ശ്രീജു (ഈഴവ സമുദായം )സഞ്ജുലൻ (വിശ്വകർമ്മ സമുദായം )രാമചന്ദ്രൻ (തണ്ടാർ സമുദായം )വേണു ഗോപാലൻ നായർ, ഷൈജു നെട്ടതാന്നി, മുക്കോല പ്രഭാകരൻ,അജയ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Latest Articles