വിഴിഞ്ഞം: മുല്ലൂരില്‍ വൃദ്ധയെ കൊന്ന് മച്ചിലൊളിപ്പിച്ച സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നതായി പോലീസ്. ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചിൽ ഒളിപ്പിച്ചതിന് ശേഷം കിട്ടിയ സ്വർണ്ണവുമായി പ്രതികൾ രക്ഷപെടുകയായിരുന്നു. പോകുന്ന വഴിക്ക് സ്വര്‍ണാഭരണത്തിൽ നിന്ന് ഒരു ഭാഗം പണയം വച്ച് പണമാക്കുകയും ചെയ്‌തു.
കഥ തുടങ്ങുന്നത് ഇങ്ങനെയാണ്;
പ്രതികളായ റഫീക്കയും മകന്‍ അല്‍ അമീനും തമ്മില്‍ വീട്ടില്‍ സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. ഒരു തരത്തിലും ഇതിനൊരുന്ത്യം ഉണ്ടാകില്ലയെന്ന് മനസ്സിലാക്കിയതോടെ വീട്ടുടമസ്ഥന്‍ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വീടൊഴിയാനായിരുന്നു റഫീക്കയും മകനും സുഹൃത്ത് ഷഫീഖും ചേര്‍ന്ന് പ്ലാനിട്ടത്. കയ്യിൽ പൈസ ഇല്ലാത്തതുകൊണ്ട് തന്നെ ഇനി മുന്നോട്ട് പോകാൻ വഴിയില്ലാതെയായി. തുടർന്ന് പോകുന്നതിന് മുന്നേ പണത്തിന് വേണ്ടി ശാന്തകുമാരിയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങൾ സ്വന്തമാക്കാൻ തീരുമാനിച്ചു.
ശേഷം മൃതദേഹം തട്ടിന് മുകളിൽ ഒളിപ്പിച്ചു. പെട്ടെന്ന് ആര്‍ക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു ഒളിപ്പിച്ചതെങ്കിലും മൃതദേഹത്തില്‍ നിന്നും ഇറ്റിറ്റ് വീണ രക്തം തളം കെട്ടി കിടന്നു. അന്വേഷണത്തിനെത്തിയ പോലീസ് നോക്കിയപ്പോഴാണ് ശാന്തകുമാരിയെ കണ്ടെത്തുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴക്കൂട്ടത്ത് വച്ച് പ്രതികളെ കിട്ടിയത്. ദിവസങ്ങളായി ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിനെ കുറിച്ച് പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…