Monday, November 23, 2026

പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹീംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം; ചോദ്യം ചെയ്തേക്കുമെന്ന് സൂചന

പാലാരിവട്ടം പാലം അഴിമതിയിൽ സുപ്രധാന നീക്കത്തിലേക്ക് നീങ്ങി വിജിലൻസ്. മുസ്ലിംലീഗ് നേതാവും, മുൻ മന്ത്രിയുമായിരുന്ന വി കെ ഇബ്രാഹീംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘമെത്തി. ഇബ്രാഹീംകുഞ്ഞിനെ വീണ്ടും വിജിലൻസ് ചോദ്യം ചെയ്യും. നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസിന്റെ പുതിയ നീക്കം.

അതേസമയം ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുൻ തീരുമാനം. എന്നാൽ വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ വിജിലൻസ് സംഘത്തെ അറിയിച്ചു. പാലം പൊളിച്ച ശേഷമുളള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ദ്ധരോടും വിവരങ്ങൾ തേടിയിട്ടുണ്ട്.

Related Articles

Latest Articles