Tuesday, September 29, 2026

വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം∙ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും . ഇക്കാര്യം സംബന്ധിച്ച് സിപിഎം നേതൃത്വത്തില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം പേരും വി കെ പ്രശാന്തിനെയാണു പിന്തുണച്ചത്.

സാമുദായിക സമവാക്യങ്ങള്‍ മാറ്റിവച്ച് യുവനേതാവിനെ തന്നെ കളത്തിലിറക്കാനാണ് സിപിഎം തീരുമാനം. മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രതിച്ഛായയും പ്രളയകാലത്തെ സഹായപ്രവര്‍ത്തനങ്ങളും യുവാക്കള്‍ക്കിടയിലുള്ള സ്വീകാര്യതയും പ്രശാന്തിനു മുതല്‍ക്കൂട്ടാകുമെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇന്ന് ഉച്ചയ്ക്കു ശേഷം പാര്‍ട്ടി വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി ചേര്‍ന്നതിനു ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.

Related Articles

Latest Articles