Friday, May 3, 2024
spot_img

‘പാവങ്ങൾക്ക് കയറാൻ പറ്റാത്ത ഓഫീസാണ് ആരോഗ്യമന്ത്രിയുടേത്; വീണ ജോർജിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത് എം എല്‍ എ

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമന്ത്രിയ്ക്കും സർക്കാരിനുമേതിരെ രൂക്ഷ വിമർശനവുമായി വി കെ പ്രശാന്ത് രംഗത്ത്.

മന്ത്രി ഓഫീസുകള്‍ക്കെതിരെയാണ് വി കെ പ്രശാന്ത് എംഎല്‍എയുടെ വിമര്‍ശനം ഉയരുന്നത്. സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വച്ചാണ് വിമർശനം നടത്തിയത്.

മന്ത്രി ഓഫീസുകള്‍ക്ക് വേഗം പോരാ. പല കാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് വി കെ പ്രശാന്ത് ഉയർത്തിയത്. പാളയം ഏരിയ കമ്മിറ്റിയുടെ ഭാ​ഗമായിട്ടാണ് വി കെ പ്രശാന്ത് എംഎല്‍എ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത്

അതേസമയം നിലവിലെ ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോവളം ഏരിയ കമ്മിറ്റി ഉന്നയിച്ചത്. ആരോ​ഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു കോവളം ഏരിയ കമ്മിറ്റിയുടെ വിമർശനം.

മാത്രമല്ല സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളര്‍ത്തുകയാണ് ഉദ്യോഗസ്ഥർ എന്നായിരുന്നു കിളിമാനൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്നും ഉയർന്ന മറ്റൊരു വിമര്‍ശനം.

Related Articles

Latest Articles