തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആ (DPR) പുറത്ത് വിട്ട് സർക്കാർ. നിയമസഭയുടെ വെബ്സൈറ്റിലൂടെയാണ് ഡിപിആർ സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലത്തിന്‍റെ വിശദമായ വിവരങ്ങളുമുണ്ട്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ടും ഡി.പി.ആറിലുണ്ട്..പുറത്ത് വിട്ട ഡിപിആർ അനുസരിച്ച് പദ്ധയിൽ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം 6 കോടി രൂപയാണ്. ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുക കൊല്ലം ജില്ലയില്‍ നിന്നാണ്. കെ റെയിൽ പാതയുടെ ആകെ ദൂരം 530.6 കിലോ മീറ്റർ ആയിരിക്കും. 13 കിലോ മീറ്റർ പാലങ്ങളും 11.5 കിലോമീറ്റർ തുരങ്കവും നിർമ്മിക്കണം. കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന ഏജൻസിയാണ് ഡി.പി.ആറും ഫീസിബിലിറ്റി റിപ്പോർട്ടും തയ്യാറാക്കിയിരിക്കുന്നത്.

