Monday, May 20, 2024
spot_img

മോസ്കോയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന സൈനികരെ പ്രകീർത്തിച്ച് വ്ളാഡിമിർ പുട്ടിൻ! യുക്രയ്‌നിൽ യുദ്ധം ചെയ്യാൻ പോയ തങ്ങളുടെ ഭർത്താക്കന്മാരെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ട് ക്രെംലിൻ കൊട്ടാരത്തിന് സമീപം പ്രതിഷേധവുമായി സൈനികരുടെ ഭാര്യമാർ

മോസ്കോയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പോരാടുന്ന സൈനികരെ പിന്തുണയ്ക്കുമെന്ന പ്രതിജ്ഞയെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഇന്നലെ ഓർത്തഡോക്സ് ക്രിസ്മസിന്റെ തലേന്ന് നടത്തിയ പ്രസംഗത്തിലായിരുന്നു പുട്ടിന്റെ പ്രതിജ്ഞ. അതേസമയം ക്രെംലിനിനടുത്തുള്ള സൈനിക സ്മാരകത്തിൽ പുഷ്പങ്ങൾ സമർപ്പിച്ച് യുക്രയ്‌നിൽ യുദ്ധം ചെയ്യാൻ പോയ തങ്ങളുടെ ഭർത്താക്കന്മാരെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ട് റഷ്യൻ സൈനികരുടെ ഭാര്യമാർ പ്രതിഷേധം സംഘടിപ്പിച്ചു.

“നമ്മുടെ ധീരരും വീരന്മാരും റഷ്യൻ യോദ്ധാക്കളും, ഇപ്പോൾ പോലും, ഈ അവധിക്കാലത്ത്, ആയുധങ്ങളുമായി നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു,”- റഷ്യൻ സൈനികരുടെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് പറഞ്ഞു. തന്റെ ജനങ്ങളോട് കരുണയും നീതിയും പുലർത്താൻ ആഹ്വാനം ചെയ്യുകയാണെന്നും പോരാടുന്നവർക്ക് ചെയ്യുന്നവർക്ക് പിന്തുണ വർദ്ധിപ്പിക്കാൻ തന്റെ സർക്കാരിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാർച്ചിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന പുട്ടിൻ പരമ്പരാഗത റഷ്യൻ മൂല്യങ്ങളിലും ഐക്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തന്റെ പ്രസംഗങ്ങൾ മയപ്പെടുത്തുന്നതായും റിപ്പോർട്ടുണ്ട്.അതേസമയം പല ഓർത്തഡോക്സ് ക്രിസ്ത്യാനികളും ക്രിസ്മസ് ആഘോഷിക്കുന്ന ജനുവരി 6-7 തിയതികളിൽ കഴിഞ്ഞ വർഷം ചെയ്തതുപോലെ യുക്രയ്‌നിൽ വെടിനിർത്തലിന് ഇത്തവണ പുട്ടിൻ ആഹ്വാനം ചെയ്തില്ല എന്നത് ശ്രദ്ധേയമാണ്.

Related Articles

Latest Articles