Wednesday, December 31, 2025

പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടി, ഹൈക്കമാന്റ് ഇടപെടൽ ഫലപ്രദമല്ലെന്ന് ആക്ഷേപം | vm sudheeran

കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു. സംസ്ഥാന നേതൃത്വത്തിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചിരുന്നു.

എഐസിസി സെക്രട്ടറി താരീഖ് അന്‍വര്‍ നേരിട്ട് കാണാനിരിക്കെയാണ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടുള്ള രാജി പ്രഖ്യാപനം. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ചു. സംസ്ഥാനത്തെ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.

buy windows 10 pro

Related Articles

Latest Articles