Monday, May 20, 2024
spot_img

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ 24 ഇന്ത്യക്കാരില്‍ നാല് പേരെ വിട്ടയച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിലെ 24 ഇന്ത്യക്കാരില്‍ നാല് പേരെ അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ ട്വീറ്റ്. അതേസമയം ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെനാ ഇംപേരോയിലെ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും വി മുരളീധരന്‍ ട്വീറ്റിലൂടെ അറിയിച്ചു.

വിദേശകാര്യ സെക്രട്ടറി ദില്ലിയില്‍ ഇറാന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതി വിഷയത്തില്‍ ഇടെപട്ടതായും ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വീറ്റ് ചെയ്തു.

Related Articles

Latest Articles