Thursday, May 16, 2024
spot_img

റഷ്യ-യുക്രൈൻ യുദ്ധം;റഷ്യയിൽ ട്വിറ്ററിനും യൂട്യൂബിനും ഫേസ്ബുക്കിനും വിലക്ക്

മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിനമായ ഇന്ന് ഇന്റർനെറ്റ് മുഖേനയും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും റഷ്യ വിലക്കേർപ്പെടുത്തി. കൂടാതെ റഷ്യയിൽ വാർത്താചാനലുകൾ സംപ്രേഷണം നിർത്തി. ബിബിസിയും സിഎൻഎന്നുമാണ് റഷ്യയിൽ പ്രവർത്തനം നിർത്തിയത്. യുദ്ധവാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി. അതോടപ്പം ബ്ലൂംബെർ​ഗ് ന്യൂസും റഷ്യയിൽ പ്രവർത്തനം നിർത്തി.

റഷ്യൻ വെബ് സൈറ്റുകൾക്കെതിരായ ഹാക്കർമാരുടെ യുദ്ധവും ഒരു വശത്ത് തുടരുന്നു. റഷ്യൻ ഉപഗ്രഹങ്ങളെ വരെ ഉന്നം വയ്ക്കുകയാണ് അനോണിമസ് അടക്കമുള്ള സംഘടനകൾ.

അതേസമയം യുക്രെയിനിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള നടപടി പുരോഗമിയ്ക്കുകയാണ്. അതോടപ്പം തന്നെ ഇവരെ നാട്ടിൽ എത്തിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നിരവധി പൊതുതാൽപ്പര്യ ഹർജികളാണ് സുപ്രീംകോടതിയിൽ ലഭിച്ചത്. വിഷയത്തിൽ രൂക്ഷവിമർശനം കോടതി കഴിഞ്ഞ ദിവസം നടത്തിയത്. യുക്രെയിനിലെ ആക്രമണം നിറുത്താൻ റഷ്യൻ പ്രസിഡന്റ് പുട്ടിനോട് സുപ്രീംകോടതി നിർദ്ദേശിക്കണമെന്നാണോ?. ഏത് സർക്കാരിനോടാണ് സുരക്ഷ ഉറപ്പാക്കാൻ പറയേണ്ടത്? എന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ഹർജിക്കാരോടുള്ള ചോദ്യങ്ങൾ. പൊതുതാല്പര്യ ഹർജി പരിഗണിക്കവെ, ഇക്കാര്യത്തിൽ കോടതി ഇടപെടുന്നില്ലെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടത് പരാമർശിച്ചാണ് ചീഫ് ജസ്റ്റിസ് ക്ഷുഭിതനായത്. വിദ്യാർത്ഥികളുടെ കാര്യത്തിൽ കോടതിക്ക് വിഷമമുണ്ട്. അവരോട് സഹതപിക്കാനെ കഴിയൂവെന്നും രമണ പറഞ്ഞു.
വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് സുപ്രീംകോടതിയെ അറിയിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles