Monday, May 20, 2024
spot_img

ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയെ തടഞ്ഞുവച്ച് ബസ് കഴുകിച്ചു കെഎസ്ആർടിസി ജീവനക്കാർ

വെള്ളറട: കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ബസ് കഴുകിച്ചെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിന് വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണ് പെൺകുട്ടി ഛർദിച്ചത്. സംഭവം അറിഞ്ഞതു മുതൽ ഡ്രൈവർ ഇവരോടു കയർത്തു സംസാരിച്ചെന്ന് പെൺകുട്ടികൾ പറഞ്ഞു.

വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങുന്നതിനു മുൻപ് തന്നെ ഡ്രൈവർ പെൺകുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാൽ മതി ’എന്നു പറയുകയായിരുന്നു. തുടർന്നു സമീപത്തെ വാഷ്ബെയ്സിനിൽ നിന്നും കപ്പിൽ വെള്ളം പിടിച്ച് ബസിലെത്തി ഇരുവരും ചേർന്നു കഴുകി വൃത്തിയാക്കി. തുടർന്നാണ് ഇവരെ പോകാൻ അനുവദിച്ചത്. കെഎസ്ആർടിസിയിൽ രണ്ടു പതിറ്റാണ്ടായി ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കളാണിവർ. ബസ് വൃത്തിയാക്കാൻ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണ് ജീവനക്കാരുടെ നടപടി.

Related Articles

Latest Articles