ഷാഹിൻ ബാഗുപോലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ബിജെപിക്ക് വോട്ടുചെയ്യാൻ അഭ്യർഥിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഷാഹിൻ ബാഗിനോടുള്ള വെറുപ്പ് ഫെബ്രുവരി എട്ടിന് വോട്ടിംഗ് യന്ത്രത്തിൽ വിരലമർത്തുമ്പോഴുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സ്ഥാനാർഥിക്ക് വോട്ടു ചെയ്താൽ ഡൽഹിയെ സുരക്ഷിതമാക്കുകയും ഷാഹിൻ ബാഗ് പോലുള്ള ആയിരക്കണക്കിന് സംഭവങ്ങൾ ഇല്ലാതാക്കുകയും ചെയ്യും- ഷാ കൂട്ടിച്ചേർത്തു. ഡൽഹി ബബാർപുർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 11 ന് ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ പ്രതിഷേധക്കാര്‍ സ്ഥലം വിടണമെന്നും ഷാ ആവശ്യപ്പെട്ടു. മാലിന്യവിമുക്തമായ ഡല്‍ഹിയാണ് നമുക്കാവശ്യം. എല്ലാ വീട്ടിലും കുടിക്കാന്‍ ശുദ്ധമായ വെള്ളം ഉണ്ടാവണം. 24 മണിക്കൂര്‍ വൈദ്യുതി, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം, ഇവിടെ അനധികൃതമായ കോളനികള്‍ വേണ്ട, മികച്ച ഗതാഗത സൗകര്യം, സൈക്കിള്‍ ട്രാക്ക്, ലോകോത്തരമായ മികച്ച റോഡുകള്‍, ഇവിടെ ട്രാഫിക് കുരുക്കുകളോ ഷാഹിന്‍ ബാഗുകളോ വേണ്ട. അത്തരമൊരു ഡല്‍ഹിയാണ് നമുക്കാവശ്യം_ ഷാ പറഞ്ഞു.

