പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും സുപ്രീംകോടതിയിലേക്ക്. കേരള സർക്കാരിന്റെ കേസ് പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ നിലപാട് അറിയിക്കും. കേന്ദ്രത്തിനെതിരെ കോടതിയില്‍ പോകുന്ന വിവരം തന്നെ അറിയിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നുമാണ് ഗവര്‍ണറുടെ വാദം.
സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞിരുന്നു.