Monday, January 12, 2026

ഇനിമുതൽ പതിനാറാം വയസിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാം

കൊച്ചി: ഇനിമുതൽ വോട്ടർ പട്ടികയിൽ പേരുചേർക്കാണ് 18 വയസ്സ് വരെ കാത്തിരിക്കേണ്ടതില്ല. 16 വയസായാൽ തന്നെ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകാനുള്ള സൗകര്യമൊരുങ്ങി. തെരഞ്ഞെടുപ്പു കമ്മീഷന്റെ ‘വോട്ടർ ഹെൽപ്ലൈൻ’ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കുക. 16 ആം വയസിൽ അപേക്ഷിക്കാമെങ്കിലും വോട്ട് ചെയ്യാൻ 18 വയസ് തികഞ്ഞാൽ മാത്രമേ സാധിക്കൂ.

‘വോട്ടർ ഹെൽപ്ലൈൻ’ വഴി അപേക്ഷിക്കുമ്പോൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. അപേക്ഷകൾ തത്സമയം തെരഞ്ഞെടുപ്പു കമ്മീഷനിലെത്തും. തുടർന്ന് അപേക്ഷകന് 18 വയസ് പൂർത്തിയാകുന്ന ദിവസം, വോട്ടർ പട്ടികയിൽ പേരു ചേർക്കേണ്ട സമയമായെന്ന സന്ദേശം അപേക്ഷരുടെയും ബൂത്ത് ലെവൽ ഓഫീസറുടെയും മൊബൈലിലെത്തും.

ഒരു കുടുംബത്തിലെ എല്ലാ വോട്ടർമാരുടെയും വിവരങ്ങൾ ഒരൊറ്റ പേജിൽ ഉൾപ്പെടുത്താനാകുന്ന ‘ഫാമിലി ട്രീ’ സൗകര്യവും ഈ അപ്ലിക്കേഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവിപി (ഇലക്ടേഴ്‌സ് വെരിഫിക്കേഷൻ പ്രോഗ്രാം) യിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ ലഭിക്കുന്ന ഒ ടി പി നൽകി ഹോം പേജിൽ വോട്ടറുടെ വിവരങ്ങൾ രേഖപ്പെടുത്താം. തുടർന്ന് ഫാമിലി ട്രീ വിഭാ?ഗത്തിൽ ക്ലിക്ക് ചെയ്ത് ആഡ് ഫാമിലി മെംബർ എന്ന ഓപ്ഷനിലൂടെ കുടുംബാംഗങ്ങളുടെ പേരുകൾ ചേർക്കാം.

Related Articles

Latest Articles