Tuesday, September 29, 2026

വോട്ടിടാനാകുന്നില്ല; പലയിടത്തും വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കുന്നു; പ്രതിഷേധവുമായി വോട്ടർമാർ

സംസ്ഥാനത്ത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതായി പരാതി ഉയരുന്നു. പാലക്കാട് സെന്റ് സെബാസ്ത്യൻ സ്കൂളിലെ ബൂത്തിലെ വോട്ടിങ് യന്ത്രങ്ങളാണ് തകരാറിലായത്. സംഭവത്തെ തുടർന്ന് നിരവധിയാളുകൾക്ക് വോട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. സംഭവത്തിൽ വോട്ടർ മാർ പ്രതിഷേധം ആരംഭിച്ചു.
മൂന്നു വോട്ടിങ് യന്ത്രങ്ങളാണ് തകരാറിലായത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ നിരവധി ആളുകളാണ് രാവിലെ മുതൽ തന്നെ വോട്ട് ചെയ്യാനായി ബൂത്തുകളിൽ എത്തിയത്. ഇതിനിടയിലാണ് വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത്. പലയിടത്തും സ്ത്രീകളുടെ വൻ നിരയാണ് വോട്ടിങ്ങിനായി ഉള്ളത്.

Related Articles

Latest Articles