Saturday, May 18, 2024
spot_img

”ലക്ഷ്മി ബോംബ് പൊട്ടിയില്ല, അതിനാല്‍ മറ്റൊരു ആക്രമണം നടത്തി ഹിന്ദുമതത്തെ തകര്‍ക്കാനായുള്ള ശ്രമം”; സംസാരിക്കുന്നതിന് മുമ്പ് നിങ്ങൾ എന്തുകൊണ്ട് ചിന്തിച്ചിരുന്നില്ല, ബോംബെറിഞ്ഞിട്ട് സോറി പറഞ്ഞാല്‍ മതിയോ? സെയ്ഫ് അലി ഖാനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുകേഷ് ഖന്ന

രാവണനെ ന്യായീകരിച്ചു നടൻ സെയ്ഫ് അലി ഖാൻ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ആദിപുരുഷില്‍ രാവണന്റെ ഭാഷ്യവുമുണ്ടാകുമെന്നായിരുന്നു സെയ്ഫ് പറഞ്ഞത്. ഹിന്ദുമതത്തെ തകര്‍ക്കാനായുള്ള പ്രവർത്തിയാണെന്ന രീതിയിൽ സെയ്‌ഫിന്റെ വാക്കുകൾ വിവാദമായിരുന്നു. ഇപ്പോഴിതാ സെയ്ഫിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം മുകേഷ് ഖന്ന.

”ലക്ഷ്മി ബോംബ് പൊട്ടിയില്ല, അതിനാല്‍ മറ്റൊരു ആക്രമണം നടത്തി. ഒരു അഭിമുഖത്തില്‍ ആക്ഷേപകരമായ പ്രസ്താവന നടത്തി. ‘ആദി പുരുഷ്’ എന്ന സിനിമയില്‍ രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെ രസകരമായിട്ടാണെന്നും രാവണന്റെ തിന്മയല്ല, മനുഷ്യത്വവും വിനോദവുമാണ് കാണിക്കുന്നതെന്നും. അതില്‍ സീതാപഹരണം നീതീകരിക്കപ്പെടുമെന്ന് ഉറപ്പാണ്. എന്തുകൊണ്ടാണ് ഇത് വളരെ എളുപ്പമാണെന്ന് സെയ്ഫിന് തോന്നുന്നതെന്ന് അറിയില്ല. ‘ സ്വയം ബുദ്ധിജീവിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സംവിധായകന്റെ ധീരതയെന്ന് വിളിക്കണോ.” മുകേഷ് ഖന്ന ചോദിച്ചു.

”സെയ്ഫ് രേഖാമൂലം ക്ഷമാപണം എഴുതി എന്നതാണ് ഇപ്പോള്‍ ബ്രേക്കിംഗ് ന്യൂസ്. ബ്രിട്ടീഷുകാര്‍ ‘സോറി’ എന്ന ഒരു വാക്ക് ഉണ്ടാക്കി. അമ്പെയ്യുക, ബോംബ് എറിയുക, പഞ്ച് ചെയ്യുക, തുടര്‍ന്ന് ‘സോറി’ എന്ന് പറയുക. എന്നാല്‍ ഞങ്ങള്‍ അംഗീകരിക്കില്ല. സംസാരിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് ചിന്തിച്ചിട്ടില്ല !” എന്നും അദ്ദേഹം ചോദിക്കുന്നു. ഈ രാവണ പ്രീതിയോടുള്ള എന്റെ പ്രതികരണത്തിന്റെ ഒരു ചെറിയ വീഡിയോ ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു’, മുകേഷ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

എന്നാല്‍ കഴിഞ്ഞദിവസം വിഷയത്തിൽ സെയിഫ് അലി ഖാൻ ക്ഷമാപണം നടത്തിയിരുന്നു. ‘ഒരു അഭിമുഖത്തിനിടെ ഞാൻ നടത്തിയ ഒരു പ്രസ്താവന ഒരു വിവാദത്തിന് ഇടയാക്കുകയും ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ഞാൻ മനസ്സിലാക്കി. ഇത് ഒരിക്കലും മനപൂർവമായിരുന്നില്ല. എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുകയും എന്റെ പ്രസ്താവന പിൻവലിക്കുകയും ചെയ്യുന്നു. എല്ലായ്പ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും വീരതയുടെയും പ്രതീകമാണ് രാമൻ. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതിനാണ് ആദിപുരുഷ്, ഇതിഹാസം യാതൊരു വിധ വളച്ചൊടിക്കലും കൂടാതെ അവതരിപ്പിക്കാൻ മുഴുവൻ ടീമും ഒരുമിച്ച് പ്രവർത്തിക്കുന്നു’, സെയ്ഫ് അലി ഖാൻ പറഞ്ഞിരുന്നു.

അതേസമയം സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ അധിക്ഷേപങ്ങളാണ് നടക്കുന്നത്. ട്വിറ്ററിൽ അധിക്ഷേപങ്ങള്‍ക്കു പുറമെ ബോയ്‌കോട്ട് ഭീഷണിയും ഉയരുന്നുണ്ട്. ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ രാമനെ അവതിരിപ്പിക്കുന്നത്. ബോളിവുഡ് താരം കൃതി സനോനാണ് സീതയുടെ വേഷം ചെയ്യുന്നതെന്ന് റിപ്പോട്ടുകള്‍ വന്നിരുന്നു. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ വില്ലന്‍. രാവണനെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഓം റാവത്താണ് ആദിപുരുഷിന്റെ സംവിധായകന്‍. ഫലാനി കാര്‍ത്തിക് ഛായഗ്രണം നിര്‍വ്വഹിക്കും. ആഷിഷ് മഹത്രേ, അപൂര്‍വ്വ മോതിവാലെ എന്നിവരാണ് എഡിറ്റിങ് ചെയ്യുന്നത്. ഭൂഷന്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍, രാജേഷ് നായര്‍, ഓം റാവത്, പ്രസാദ് സുതര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലിക്ക് ശേഷം ആരാധകര്‍ റിലീസ് കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’.

Related Articles

Latest Articles