Tuesday, May 21, 2024
spot_img

ഹിന്ദു വിരുദ്ധ പരാമർശത്തിൽ മാപ്പുമായി വഖാർ യൂനസ്

ഒടുവില്‍ വഖാര്‍ യൂനസ്‌ മാപ്പ്‌ പറഞ്ഞിരിക്കുന്നു.അത്യന്തം പ്രതിഷേധാര്‍ഹമായ വര്‍ഗീയ പരാമര്‍ശത്തിനാണ്‌ മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരമായ വഖാര്‍ യൂനസ്‌ മാപ്പ്‌ പറഞ്ഞിരിക്കുന്നത്‌.ഇന്ത്യ പാക്കിസ്ഥാന്‍ ടി 20 മാച്ചുമായി ബന്ധപ്പെട്ടാണ്‌ വഖാര്‍ യൂനസിന്റെ വര്‍ഗീയ പരമാര്‍ശം ഉണ്ടായത്‌..മല്‍സരശേഷം പാക്കിസ്ഥാനി ടെലി വിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ വഖാര്‍ യൂനസ്‌ പറഞ്ഞത്‌ അദ്ദേഹത്തിന്‌ മാച്ചുമായി ബന്ധപ്പെട്ട്‌ ഏറ്റവും സന്തോഷം നല്‍കിയ കാര്യം പാക്കിസ്ഥാന്‍ ടീമംഗമായ മുഹമ്മദ്‌ റിസ്‌ വാന്‍ ഹിന്ദുക്കളുടെ ഇടയില്‍ നിസ്‌കരിച്ചതാണ്‌ എന്നാണ്‌.

എന്ത്‌മാത്രം വര്‍ഗീയ വിഷമാണ്‌ അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരിക്കുക.അല്ലെങ്കില്‍ ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടാകുമോ എന്ന ചോദ്യമാണ്‌ ഉയര്‍ന്നത്‌.സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ്‌ ഇതെ തുടര്‍ന്ന്‌ ഉണ്ടായത്‌.പാക്കിസ്ഥാന്‍ ക്രിക്കറ്റിടിംമിന്റെ മുന്‍ ക്യപ്‌റ്റനായ അദ്ദേഹത്തില്‍ നിന്ന്‌ മതപരമായ വിദ്യേഷം ജനിപ്പിക്കുന്ന ഇങ്ങനെയൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലത്തതായിരുന്നു.സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌ എന്നല്ല സാമന്യ മാന്യതയ്‌ക്ക്‌ തന്നെ വിരുദ്ധമായ വാക്കുകളാണ്‌ വക്കാര്‍ യൂനസില്‍ നിന്നുണ്ടായത്‌.വഖാര്‍ യൂനസ്‌ മാത്രമല്ല ഇങ്ങനെയുള്ള പ്രസ്‌താവനകള്‍ നടത്തിയത്‌ .പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ കമന്റേറ്റര്‍ായ ബസിദ്‌ ഖാന്‍ ഖാഫിറുകളെ തകര്‍ത്തു എന്ന മതപരമായ അധിക്ഷേപം നടത്തിയിരുന്നു.അതായത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടിം അംഗങ്ങള്‍ കാഫിറുകളാണ്‌ അഥവാ അവിശ്വാസികളാണ്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

അതെപോലെ പാക്കിസ്ഥാന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ പറഞ്ഞത്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ടിമിന്റെ വിജയം ലോകത്തെയാകെയുള്ള മുസ്ലീംങ്ങളുടെ വിജയമാണെന്നാണ്‌.ലോകത്തിലെയാകെ മുസ്ലീംമതവിശ്വാസികളുടെ കുത്തക എങ്ങനെ പാക്‌സ്ഥാന്‌ അവകാശപ്പെടാനാകും എന്ന ചോദ്യമൊന്നും പാക്കിസ്ഥാനിലെ ആ മന്ത്രിക്ക്‌ വിഷയമല്ല.ഒരു മാച്ചില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്‌്‌ എന്തോ വലിയകാര്യം സാധിച്ചു എന്ന നിലയിലാണ്‌ അവര്‍ കാണുന്നത്‌.ഒരു പക്ഷെ സാമ്പത്തികമായി തകര്‍ന്ന്‌ ഐഎംഎഫിന്‌ മുന്നിലും ചൈനയുടെ മുന്നിലൊക്കെ പിച്ചചട്ടിയുമായി പോകുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റിലെ ഒരു വിജയം വലിയ ആശ്വാസമായിരിക്കാം.

ഇന്ത്യന്‍ ക്രിക്കറ്റ്‌താരം മുഹമ്മദ്‌ ഷമിക്കെതിരെയുള്ള ട്രോളുകള്‍ക്ക്‌ പിന്നില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ആസൂത്രിത ശ്രമമാണെന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്‌.സാമൂഹ്യ മാധ്യമങ്ങള്‍ ആയുധമാക്കി ഇന്ത്യയില്‍ മുസ്ലീങ്ങളേയും ഹിന്ദുക്കളേയും പരസ്‌പരം തമ്മിലടിപ്പിക്കുക എന്ന ഉദ്ദേശമാണ്‌ പാക്കിസ്ഥാനുള്ളത്‌.ഇത്‌ മനസിലാക്കി നമ്മള്‍ ജാഗരൂകരാകണം എന്ന ആവശ്യകതയാണ്‌ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്‌..ഒരാവേശത്തില്‍ പറഞ്ഞ്‌ പോയതാണ്‌ ഒരു മതവിഭാഗത്തില്‍ പെട്ടവരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല..തെറ്റ്‌പറ്റിയതില്‍ ക്ഷമിക്കണം എന്ന്‌ വഖാര്‍ യൂനസ്‌ പറഞ്ഞിരിക്കുന്നു..വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പാക്കിസ്ഥാനിലെ മറ്റ്‌ പ്രമുഖര്‍ മാപ്പ്‌ പറയാത്തിടത്ത്‌,വഖാര്‍ യൂനസ്‌ മാപ്പ്‌ പറഞ്ഞത്‌ ഏതായാലും നമുക്ക്‌ സ്വാഗതം ചെയ്യാം

Related Articles

Latest Articles