Friday, May 17, 2024
spot_img

‘വെള്ളക്കരം’ വാക്ക് വെട്ടി വാട്ടര്‍ അതോറിറ്റി;പിഴ കൂട്ടി

വെള്ളക്കരം എന്ന വാക്കിന് പകരം ഇനി മുതല്‍ ജലഅതോറിറ്റി ‘വാട്ടര്‍ ചാര്‍ജ്’ എന്ന് ഉപയോഗിക്കും.വെള്ളക്കരം എന്ന വാക്ക് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം. അതേസമയം വാട്ടര്‍ചാര്‍ജ് അടക്കാന്‍ ഇനി മുതല്‍ വൈകിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ വാട്ടര്‍ ചാര്‍ജ് അടക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കിയിരുന്നു . ഈ കാലാവധി പത്ത് ദിവസമാക്കി വെട്ടിച്ചുരുക്കി. കുടിശിക വരുത്തുന്ന ബില്ലിന് മാസം പിഴയായി അഞ്ച് രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ ഒരു മാസത്തേക്ക് ബ ില്‍തുകയുടെ ഒരു ശതമാനവും ഒരു മാസം കഴിഞ്ഞാല്‍ ഒന്നര ശതമാനവുമാക്കിയിട്ടുണ്ടെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.സെപ്തംബര്‍ ഒന്ന് മുതലാണ് പുതിയ നിര്‍ദേശം പ്രാബല്യത്തിലാകുക.

Related Articles

Latest Articles