Friday, May 17, 2024
spot_img

സ്റ്റാറായി അല്ലു അര്‍ജുൻ; ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡ് ഫോളോവേർസ്, ഈ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരം

തെന്നിന്ത്യന്‍ സിനിമയില്‍ മറ്റേത് അഭിനേതാവിനേക്കാളും ഉയരത്തിലാണ് അല്ലു അര്‍ജ്ജുന്‍ ഇപ്പോള്‍.
എല്ലാ ഭാഷകളിലും താരമൂല്യമുള്ള അഭിനേതാക്കള്‍ ഏറെയുണ്ടെങ്കിലും ഈ നേട്ടത്തില്‍ അല്ലുവിന് തുല്യം വേറെയാരുമില്ല എന്നതാണ് സത്യം.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള സൗത്ത് ഇന്ത്യന്‍ താരമായിരിക്കുകയാണ് അല്ലു.
15.3 മില്ല്യണ്‍ ഫോളോവേഴ്‌സാണ് അല്ലുവിന് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് സ്റ്റാറാണ് അല്ലു അര്‍ജുന്‍.

പുഷ്പയിലുടെ റെക്കോര്‍ഡ് വിജയമാണ് അല്ലു അര്‍ജുന്‍ സ്വന്തമാക്കിയത്. ഉത്തരേന്ത്യയിലെ ബോക്‌സോഫീസിൽ അല്ലു മാജിക് തുടരുകയാണ്. 80 കോടി രൂപയ്ക്കടുത്താണ് ഹിന്ദി പുഷ്പയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ആമസോണില്‍ റിലീസ് ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള ആരാധകരും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles