Monday, June 10, 2024
spot_img

കനത്തമഴ;പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു,ജാഗ്രത നിർദ്ദേശം നൽകി അധികൃതർ,റെഡ് അലര്‍ട്ട്

പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയെത്തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്.ഇത് സംബന്ധിച്ച് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഇന്നലെ രാത്രി 9.10 ന് ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തിയതിനെ തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജല നിരപ്പ് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. തീരദേശവാസികള്‍ ഉൾപ്പടെ ജനങ്ങൾ ജാഗ്രതപാലിക്കാൻ അധികൃതർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഡാം തുറന്നാല്‍ ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളില്‍ നദിയിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഭാഗത്ത് നദിയിൽ ഇറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. കക്കാട് ജലവൈദ്യുത പദ്ധതി പവർ ഹൗസിലെ രണ്ട് ജനറേറ്ററുകൾ ഡ്രിപ്പായതും ജലനിരപ്പ് ഉയരുന്നതിന് കാരണമായിട്ടുണ്ട്.

Related Articles

Latest Articles