കളമശ്ശേരി:ഇന്നലെ പെയ്ത മഴയിലാണ് കളമശ്ശേരി കണ്ടെയ്‌നർ റോഡിൽ ശക്തമായ വെള്ളക്കെട്ട് ഉണ്ടായത്.വെള്ളക്കെട്ടിനെ തുടർന്ന് മൂന്ന് വാഹനങ്ങൾ കുടുങ്ങി.ഓടയിലേക്ക് വെള്ളം ഒഴുകുന്ന വശത്ത് പ്ലാസ്റ്റിക്കുകൾ വന്ന് അടഞ്ഞതും കൂടാതെ റോഡിലെ കുഴിയുമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ഒരു കാർ ഉൾപ്പടെ മൂന്ന് വാഹനങ്ങളാണ് പോകാൻ കഴിയാതെ വെള്ളത്തിൽ കുടുങ്ങികിടന്നത്.ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ കൊച്ചിയിൽ ശക്തമായ മഴ ലഭിച്ചത്.
രാത്രി 8 മണിയോടെ ആരംഭിച്ച മഴ രാത്രി വൈകിയും പെയ്തു. ഒറ്റ മഴയിൽ തന്നെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.നന്നായി പെയ്യുന്ന ഒരു മഴയോടെ തന്നെ കൊച്ചിയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലാകുന്ന കാഴ്ചയാണ് ഈയിടെയായി കണ്ടുവരുന്നത്

