Monday, December 29, 2025

കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപെട്ട സംഭവം; നാലുവയസുകാരൻ ഗുരുതരാവസ്ഥയിൽ

മീനങ്ങാടി: കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപെട്ടു. മീനങ്ങാടിയില്‍ നിന്ന് ബത്തേരിയിലേയ്ക്ക് പോകുന്ന വഴിയില്‍ കാക്കവയലിന് സമീപം രാവിലെ 11.30ഓടെയായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന കാക്കവയലില്‍ സ്വദേശി പ്രവീഷ്(39), ഭാര്യ ശ്രീജിഷ(34), പ്രവീഷിന്റെ മാതാവ് പ്രേമലത(62) എന്നിവരാണ് മരിച്ചത്.

പ്രവീഷിന്റെയും ശ്രീജയുടെയും മകന്‍ ആരവിനെ(നാല്) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ ഓടിച്ചിരുന്ന പ്രവീഷ് സംഭവസ്ഥലത്തുവച്ച്‌ തന്നെ തന്നെ മരിച്ചു. ശ്രീജിഷയെയും പ്രേമലതയെയും ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുവീട്ടില്‍ പോയി മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. അപടകത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Related Articles

Latest Articles