Monday, October 5, 2026

വയനാട് ദുരന്തം : ഇന്നും ശരീരഭാ​ഗങ്ങൾ കണ്ടെത്തി;സൺറൈസ് വാലിയിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ച് ദൗത്യ സംഘം

കൽപറ്റ: വയനാട് സൺറൈസ് വാലിയിൽ നടത്തിയ തെരച്ചിലിൽ ഇന്നും ശരീരഭാ​ഗങ്ങൾ കണ്ടെത്തി. ദുരന്തഭൂമിയിൽ നിന്നും അകലെ വളരെ ദുർഘടമായ മേഖലയായിരുന്നു ഇവിടം. കെടാവർ ഡോ​ഗുകൾക്കൊപ്പമാണ് ഇന്നലെയും ഇന്നും തെരച്ചിൽ സംഘം സൺറൈസ് വാലിയിലേക്ക് പോയത്.

കഴിഞ്ഞ ദിവസങ്ങളിൽ 12 അം​ഗ സംഘങ്ങളാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. എന്നാൽ ഇന്നത്തെ തെരച്ചിൽ സംഘത്തിൽ 25 അം​ഗങ്ങളുണ്ടായിരുന്നു. കൂടാതെ ഇന്ന് സൺറൈസ് വാലിയിലേക്ക് പോയ സംഘത്തിൽ കേരളത്തിന്റെ കെടാവർ നായ്ക്കളായ മായയും മർഫിയുമുണ്ടായിരുന്നു. സ്ഥലത്തെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു ദൗത്യ സംഘം തിരികെയത്തും.

അതേസമയം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലേക്കുള്ള അവശ്യവസ്തുക്കളുടെ ശേഖരണം നിർത്തിവച്ചതായി ജില്ലാ കളക്ടർ അറിയിച്ചു . കൂടാതെ, ഇതുവരെ അവശ്യസാധനങ്ങൾ വിതരണം ചെയ്തവർക്ക് കളക്ടർ നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Latest Articles