Friday, May 3, 2024
spot_img

കടുവ ഭീതിയിൽ; മീനങ്ങാടി പഞ്ചായത്തിൽ കടുവ ആക്രമണം;വായനാടിൽ ജാഗ്രതനിർദ്ദേശം

വയനാട്:കടുവഭീതിയിൽ ആയിരിക്കുകയാണ് വയനാട്.മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊളഗപ്പാറയിലും ആണ് കടുവ ആക്രമണം ഉണ്ടായത്.വീടുകളി കെട്ടിയിട്ടിരിക്കുന്ന ഏഴ് ആടുകളെ കടുവ കൊന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പനമരം ബീനാച്ചി റോഡ് ഉപരോധിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി, കൊളഗപ്പാറ, ആവയൽ പ്രദേശങ്ങളിൽ നിന്ന് 21 ആടുകളെയാണ് കടുവ ആക്രമിച്ചത്.ഭീതിയിലാണ് നാട്ടുകാർ. സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കടുവയെ ഉടൻ പിടികൂടുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

Related Articles

Latest Articles