വയനാട്: ദേശീയപാതയുടെ സമീപത്തായി സ്ഥിതി ചെയുന്ന കിൻഫ്ര വ്യവസായ പാർക്കിലെ ‘വെർഗോ എക്‌സ്‌പോർട്‌സ്’ എന്ന സ്‌പോഞ്ച് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. ഇന്നലെ രാത്രി 8.45ഓടെയാണ് തീപിടുത്തമുണ്ടായത്. ഏകദേശം 8 കോടിയുടെ നാശ നഷ്ടം കണക്കാക്കുന്നു.
തീപിടുത്തത്തിൽ സ്‌പോഞ്ച് കയറ്റി കൊണ്ടിരുന്ന രണ്ട് ലോറികൾ പൂർണമായും കത്തിനശിച്ചു. തീ പടർന്നു പിടിക്കുന്നത് കണ്ടു സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ ഓടി മാറിയതിനാൽ ആളപായമില്ല. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, താമരശ്ശേരി, മുക്കം, നരിക്കുനി, തുടങ്ങിയ സ്ഥലങ്ങളിലെ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. രാത്രി പത്തരയോടെയാണ് നിയന്ത്രണ വിധേയമായത്.

