Wednesday, December 31, 2025

വയനാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും കടുവയുടെ ആക്രമണം; ബീനാച്ചിയിൽ വളർത്തു മൃഗങ്ങളെ കൊന്നു, ജനങ്ങൾ ആശങ്കയിൽ

വയനാട്: ജില്ലയിൽ വീണ്ടും കടുവയുടെ ആക്രമണം. ബത്തേരി ബീനാച്ചിയിൽ കടുവ വളർത്തു മൃഗങ്ങളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ചത്. വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. മീനങ്ങാടിയിൽ ആടുകളെ കൊന്ന കടുവയാണ് ഇവിടെയും ആക്രമണം നടത്തിയതെന്ന് വനം വകുപ്പ് വ്യക്തമാക്കി.

കടുവ ബീനാച്ചി എസ്റ്റേറ്റിനുള്ളിൽ ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാൽ കാടുമൂടിയ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനം വകുപ്പിന് മുന്നിലുള്ള വെല്ലുവിളി. അതേസമയം പ്രദേശത്ത് ജനങ്ങളാകെ ആശങ്കയിലാണ്.

Related Articles

Latest Articles