Tuesday, April 30, 2024
spot_img

മുംബൈ വിമാനത്താവളത്തിൽ ‘കിംഗ് ഖാനെ’ തടഞ്ഞു കസ്റ്റംസ് ;6.83 ലക്ഷം രൂപ പെനാൽറ്റി

മുംബൈ:ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ കസ്റ്റംസ് തടഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.താരത്തിന്റെ പക്കൽ നിന്നും
വിലകൂടിയ വാച്ചുകൾ കണ്ടെടുത്തതിനെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു വച്ചത്.

18 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകളുടെ കവറുകൾ നടന്റെ പക്കൽ ഉണ്ടായിരുന്നതിനാലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞതെന്ന് എയർ ഇന്റലിജൻസ് യൂണിറ്റ് റിപ്പോർട്ട്.തുടർന്ന് 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനു ശേഷമാണ് വിമാനത്താവളത്തിന് പുറത്തു പോകാൻ നടനെ അനുവദിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മണിക്കൂറോളം ഷാരൂഖ് ഖാന് വിമാനത്താവളത്തിൽ തുടരേണ്ടി വന്നു. ദുബായിൽ നിന്ന് പ്രൈവറ്റ് ജെറ്റിൽ മുംബൈയിൽ എത്തിയപ്പോഴായിരുന്നു സംഭവം.

Related Articles

Latest Articles