Thursday, May 16, 2024
spot_img

”നമ്മള്‍ ജീവിക്കുന്നത് പാകിസ്ഥാനിലല്ല, എല്ലാവരുടെയും അവകാശങ്ങള്‍ക്ക് തുല്യത നല്‍കുന്ന ഓരേയൊരു ഭരണഘടന ഇന്ത്യയുടെ മാത്രം’: തുറന്നടിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ദില്ലി: എല്ലാവരുടെയും അവകാശങ്ങള്‍ക്ക് തുല്യത നല്‍കുന്ന ഓരേയൊരു ഭരണഘടന ഇന്ത്യയുടെ മാത്രമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

രാജ്യത്തെ എല്ലാ ജനങ്ങളും തുല്യരാകുമ്പോള്‍ ഭൂരിപക്ഷം- ന്യൂനപക്ഷം എന്ന് വേര്‍തിരിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ ജീവിക്കുന്നത് പാകിസ്ഥാനിലല്ല. ഇന്ത്യയില്‍ എല്ലാവരുടെയും അവകാശങ്ങള്‍ക്കും തുല്യതയുണ്ട്. അതുകൊണ്ടുതന്നെ ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വേര്‍തിരിവിനോട് വിയോജിക്കുന്നു. ആരോടും വിവേചനം കാണിക്കരുതെന്നതാണ് ഇന്ത്യയുടെ സംസ്‌കാരം. ഏറെ നാളുകളായി തന്നോട് ന്യൂനപക്ഷങ്ങളുടെ അവകാശം ഉറപ്പുവരുത്താന്‍ നിയമം കൊണ്ടുവരാന്‍ ആളുകള്‍ ആവശ്യപ്പെടുന്നു. എന്താണ് ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ വാക്കുകള്‍ ഉപയോഗിച്ചുള്ള വിഭജനം കൊണ്ട് അര്‍ത്ഥം വയ്‌ക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല. എല്ലാ അവകാശങ്ങളും അനുഭവിക്കുന്ന താന്‍ ഒരു ഇന്ത്യന്‍ പൗരനായതില്‍ അഭിമാനിക്കുന്നു’- ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

കൂടാതെ ഇന്ത്യയുടെ സംസ്‌കാരം അറിയപ്പെടുന്നത് മതത്തിന്റെ പേരിലല്ലെന്നും എന്നാല്‍, മറ്റുള്ള രാജ്യങ്ങളില്‍ സ്ഥിതി മറിച്ചാണ് എന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ഭൂരിഭാഗം രാജ്യങ്ങളുടെയും സംസ്‌കാരം മതങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കുന്ന ഓരേയൊരു ഭരണഘടന ഇന്ത്യയുടേത് മാത്രമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Related Articles

Latest Articles