Wednesday, December 31, 2025

ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധ നിർമ്മാണം നടക്കുന്നതായി റിപ്പോർട്ട് ; കർശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

കോഴിക്കോട്: സംസ്ഥാനത്തെ ടെക്നിക്കൽ വിദ്യാലയങ്ങളിൽ ആയുധ നിർമ്മാണം നടന്നതായി പോലീസ് റിപ്പോർട്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിലെ ലാബുകളിലാണ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കർശന നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. സ്ഥാപന മേധാവികൾക്ക് നിർദ്ദേശവും നൽകി.

ടെക്നിക്കൽ വിദ്യാലയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകളുടെ ഭാഗമായി ആയുധം നിർമ്മിക്കുന്നത് അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കണമെന്ന് ആവശ്യപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം എഡിജിപി ടികെ വിനോദ് കുമാർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു . വിദ്യാർത്ഥികൾ ലാബുകൾ ദുരുപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Latest Articles