‘വെതർ വുമൺ ഓഫ് ഇന്ത്യ’ അന്ന മാണിക്ക് 140ാം ജന്മവാർഷിക ദിനത്തിൽ ആദരസൂചകമായി ഡൂഡിൽ ഒരുക്കി ഗൂഗിൾ. ഇന്ത്യൻ കാലാവസ്ഥ പഠനത്തിന് മഹത്തായ സംഭാവനകൾ നൽകിയ ഭൗതിക ശാസ്ത്രജ്ഞയാണ് അന്ന മാണി. ഇന്ത്യയുടെ കാലാവസ്ഥ പഠനത്തിന് അടിത്തറപാകിയത് മലയാളികൂടിയായ അന്ന മാണിയുടെ ഗവേഷണങ്ങളാണ്. അന്തരീക്ഷ പഠനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അന്ന മാണി പഠനത്തിനായുള്ള ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നടത്താൻ ഇന്ത്യയെ പ്രാപ്തമാക്കുകയും ചെയ്തു. ലയാളികൾക്ക് ഏറെ അറിയാത്ത ഗവേഷകയാണ് ഇവർ.
സോളാർ വികിരണം, ഓസോൺ, വാതോ ഊർജ്ജ ഉപകരണങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ അവർ നിരവധി പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പുനരുപയോഗ ഊർജം ഉപയോഗപ്പെടുത്തുന്നതിനും അന്നാ മാണിയുടെ പ്രവർത്തനങ്ങൾ വലിയ ഉത്തേജനമാണ് നൽകിയത്.
പീരുമേട്ടിൽ 1918 ലാണ് എട്ടുമക്കളിൽ ഏഴാമത്തെ ആളായി അന്ന മാണി ജനിച്ചത്. 1939-ൽ ചെന്നൈയിലെ പി. പച്ചയ്യപ്പാസ് കോളജിൽ നിന്ന് ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബിരുദം നേടി.
ഭൗതിക ശാസ്ത്രജ്ഞനായ സി.വി രാമന്റെ കീഴിൽ വൈരകല്ലുളുടേയും വജ്രത്തിന്റേയും ഭൗതിക സ്വഭാവങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. തുടർന്ന് 1945-ൽ ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി ലണ്ടനിലെ ഇംപീരിയൽ കോളജിൽ പോവുകയും ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പൂനെയിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ ചേരുകയും ചെയ്തു.
സുസ്ഥിര ഊർജം പരിശോധനയിൽ അടക്കം നിരവധി പേപ്പറുകൾ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട്, സൗരോർജത്തിൽ നിന്നും വാതോ ഊർജത്തിനുമായുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനി സ്ഥാപിച്ചു. യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ സുപ്രധാന പദവികളും ഇവർ വഹിച്ചിട്ടുണ്ട്. അതിന് പുറമെ, ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 1987-ൽ ഐഎൻഎസ്എ കെ ആർ രാമനാഥൻ മെഡലും ഇവർ നേടിയിട്ടുണ്ട്.
2001 ഓഗസ്റ്റ് 16നു തിരുവനന്തപുരത്ത് വച്ച് നിര്യാതയായി. അവരുടെ ആഗ്രഹ പ്രകാരം മരണാനന്തരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയാണ് അടക്കംചെയ്തത്.

