തിരുവനന്തപുരം:പുത്തൻ പ്രതീക്ഷയോടെ പുതുവത്സരത്തെ വരവേറ്റ് ലോകം .കേരളത്തിലുൾപ്പെടെ പുതുവർഷത്തിന്റെ ഭാഗമായി ആഘോഷപരിപാടികൾ നടന്നു.കൊച്ചിയിൽ പാപ്പോഞ്ഞിയെ കത്തിച്ചായിരുന്നു പുതുവർഷത്തെ വരവേറ്റത്. മറ്റ് നഗരങ്ങളിൽ വെടിക്കെട്ട് നടത്തിയും പാട്ടും നൃത്തുവുമായൊക്കെയായിരുന്നു ആഘോഷങ്ങൾ. പുത്തൻ വർഷത്തിൽ പുത്തൻ മാറ്റങ്ങളോടുകൂടിയ ഒരു വർഷത്തെയാണ് ഏവരും വരവേറ്റത് .
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകീട്ട് ആറ് മണിയോടെ തന്നെ പുതുവത്സരം ആഘോഷിക്കാൻ എത്തിയവരെക്കൊണ്ട് നിറഞ്ഞു. വെളിയിലും പള്ളുരുത്തി കോർപ്പറേഷൻ മൈതാനം ഇകെ സ്‌ക്വയർ, അർജുനൻ മാസ്റ്റർ മൈതാനം, കളത്തറ കായൽ എന്നിവിടങ്ങളിൽ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു.തിരുവനന്തപുരം കനകക്കുന്ന് മൈതാനിയിലും വിപുലമായ ആഘോഷപരിപാടികൾ നടന്നു. പാട്ടുപാടിയും പടക്കം പൊട്ടിച്ചും നൃത്തം ചെയ്തുമെല്ലാമാണ് ആളുകൾ പുതുവർഷം ആഘോഷിച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പുതവത്സരാശംസകൾ നേർന്നിട്ടുണ്ട്.കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം എത്തിയത്. വിപുലമായ ആഘോഷം ആയിരുന്നു ഇവിടെ നടന്നത്. ഇതിന് പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷം എത്തി.

