Friday, May 17, 2024
spot_img

പുകവലിക്കാരേക്കാള്‍ ക്യാന്‍സര്‍ സാധ്യത വെല്‍ഡിങ് തൊഴിലാളികളില്‍


വെല്‍ഡിങ് തൊഴിലാളികളില്‍ ശ്വാസകോശ അര്‍ബുദം കൂടാനുള്ള സാധ്യതയെന്ന് പഠനം. പുകവലിക്കാരിലും ആസ്ബറ്റോസ് നിര്‍മാണ തൊഴിലാളികളിലുമാണ് ഏറ്റവും കൂടുതല്‍ ശ്വാസകോശ രോഗ സാധ്യതയുള്ളത്. വെല്‍ഡിങ് പുകയെ അര്‍ബുദസാധ്യതയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.നാല്‍പത്തിയഞ്ച് മില്യണ്‍ ആളുകളില്‍ നടത്തിയ പഠനത്തില്‍ വെല്‍ഡിങ് പുക 43% പേര്‍ക്ക് അധിക രോഗസാധ്യത ഉണ്ടാക്കുന്നതായി കണ്ടെത്തി. ആസ്ബറ്റോസ്,പുകവലിയുമായി താരതമ്യം ചെയ്താല്‍ 17% കൂടുതലാണ് ക്യാന്‍സര്‍ സാധ്യത.

എന്നാല്‍ ഇത് ക്യാന്‍സര്‍കാരിയെന്ന നിലയിലേക്ക് വെല്‍ഡിങ് പുകയെ ഉയര്‍ത്തേണ്ടതുണ്ടെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.ലോകവ്യാപകമായി ഏകദേശം 110 മില്യണ്‍ തൊഴിലാളഇകള്‍ വെല്‍ഡിങ് പുക ശ്വസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.സ്റ്റയിന്‍ലെസ് സ്റ്റീല്‍ വെല്‍ഡ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ പടരുന്ന നിക്കല്‍ സംയുക്തങ്ങള്‍ ,ക്രോമിയം എന്നിവ ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നുവയാണ്.

Related Articles

Latest Articles