Saturday, May 18, 2024
spot_img

കാറോണ കാലത്തും സ്‌റ്റൈലിഷാകാം; ഹെയര്‍ കളറിങ് വീട്ടില്‍ തന്നെ

കൊറോണ കാലം ആയതിനാല്‍ നല്ല സ്‌റ്റൈലിഷായി ഒരുങ്ങി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശരിക്കും വില്ലനായിരിക്കുകയാണ് കോവിഡ്. കാരണം മറ്റൊന്നുമല്ല നന്നായി ഒന്ന് മുടിവെട്ടണമെങ്കിലും മുടികളര്‍ ചെയ്യണമെന്ന് തോന്നിയാല്‍ പോലും നടപ്പില്ല. ഈ കോവിഡ് കാലത്ത് എങ്ങിനെയാണ് ബ്യൂട്ടിപാര്‍ലറുകളില്‍ വിശ്വസിച്ച് പോകുക. അപ്പോള്‍ കാര്യം നടക്കണമെങ്കില്‍ സ്വയം ഇത്തരം കാര്യങ്ങള്‍ പരിശീലിക്കേണ്ടി വരും. അടുക്കളയിലുള്ള സാധനങ്ങള്‍ മാത്രം മതി ഹെയര്‍ ഒന്ന് കളര്‍ ചെയ്‌തെടുക്കാന്‍.
ഹെയര്‍ കളറിങ് ഇപ്പോള്‍ ട്രെന്റാണ് . പ്രത്യേകിച്ചും ടീനേജേഴ്‌സിനിടയില്‍. പിങ്ക്,ഓറഞ്ച്,നീല തുടങ്ങി നിരവധി കളറുകള്‍ ഇപ്പോള്‍ ഹെയര്‍സ്‌റ്റൈലില്‍ ചെയ്യുന്നു. എന്നാല്‍ ഹെയര്‍ കളറിങ്ങിന് നല്ല തുക ചെലവാക്കേണ്ടി വരും. ഇത് വീട്ടില്‍ സാധിക്കുമെങ്കിലോ ? സന്തോഷമാകില്ലേ…
അടുക്കളയില്‍ ലഭിക്കുന്ന സാധനങ്ങള്‍ കൊണ്ട് തന്നെ ഹെയര്‍ കളറിങ് നടക്കും.

1 ഓറഞ്ച് നിറം
ഹെയറിന് റെഡിഷ് ഓറഞ്ച് നിറം താല്‍പ്പര്യപ്പെടുന്നവര്‍ക്ക് കാരറ്റാണ് ബെസ്റ്റ്. മുടിയ്ക്ക് ലൈറ്റ് നിറമാണെങ്കില്‍ ദീര്‍ഘകാലം മുടിയില്‍ നില്‍ക്കും. ഒരു പാര്‍ട്ടിക്കോ മറ്റോ പോകാനുദ്ദേശിച്ചാണെങ്കില്‍ ഏത് തരം മുടിയുള്ളവര്‍ക്കും ഈ ഡൈ പരീക്ഷിക്കാം.

തയ്യാറാക്കും വിധം
ഒലീവ് ഓയില്‍,വെളിച്ചെണ്ണ ഇവയിലേതെങ്കിലുമൊന്ന് എടുക്കുക. എന്നിട്ട് കാരറ്റ് ജ്യൂസ് ചേര്‍ത്ത് നന്നായി ഇളക്കാം. ശേഷം മുടിയില്‍ നന്നായി ഡൈ ചെയ്യാം. തുടര്‍ന്ന് മുടി ഒരു പ്ലാസ്റ്റിക് കവറുകൊണ്ട് കെട്ടിവെക്കുക. ഇതിന് ശേഷം ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗിച്ച് കഴുകി കളയുക. കടുംനിറമാണ് താല്‍പ്പര്യമെങ്കില്‍ ഈ രീതി ഒരു തവണകൂടി ആവര്‍ത്തിക്കുക.

  1. കടും ചുവപ്പ്
    ബീറ്റ്‌റൂട്ട് ഡൈ ആണ് കടുംചുവപ്പ് നിറം താല്‍പ്പര്യമുള്ളവര്‍ തിരഞ്ഞെടുക്കേണ്ടത്.
    തയ്യാറാക്കുംവിധം
    ഒലീവ് ഓയില്‍,വെളിച്ചെണ്ണ ഇവയിലേതെങ്കിലുമൊന്ന് എടുക്കുക. എന്നിട്ട് ബീറ്റ്‌റൂട്ട് ജ്യൂസ് ചേര്‍ത്ത് നന്നായി ഇളക്കാം. ശേഷം മുടിയില്‍ നന്നായി ഡൈ ചെയ്യാം. തുടര്‍ന്ന് മുടി ഒരു പ്ലാസ്റ്റിക് കവറുകൊണ്ട് കെട്ടിവെക്കുക. ഇതിന് ശേഷം ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗിച്ച് കഴുകി കളയുക.

3.ലെമണ്‍ ഡൈ

കറുപ്പ് കുറഞ്ഞ ബ്ലോണ്ട് കളറാണ് ആഗ്രഹിക്കുന്നതെങ്കില്‍ ലെമണ്‍ ഡൈ ആണ് നല്ലത്. ഇത് ഒരു പെര്‍മനന്റ് ഡൈ ആണെന്ന കാര്യം മറക്കരുത്.

തയ്യാറാക്കുംവിധം
ചെറുനാരങ്ങ നീരെടുത്ത ശേഷം ഒരു സ്േ്രപ ബോട്ടിലില്‍ നിറയ്ക്കുക. ഇത് മുടിയില്‍ നന്നായി സ്േ്രപ ചെയ്യണം. ഒരു ചീപ്പെടുത്ത് നന്നായി മുടി ചീകുക. ഡൈ ചെയ്തശേഷം നന്നായി വെയില്‍ കൊള്ളുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.

Related Articles

Latest Articles