ഫ്‌ളോറിഡ: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 8 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ് വിൻഡീസ് .
കുൽദീപ് യാദവും ആർഷദീപ് സിങും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ബാറ്റർമാർ ഫോമിലേക്കുയർന്നതാണ് ഇന്ത്യൻ ടീമിന് ആശ്വാസം പകരുന്നുണ്ടെങ്കിലും ഇന്നത്തെ മത്സരം തൊറ്റാൽ ടീമിന് പരമ്പര നഷ്ടമാകും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റതാണ് ടീമിന് തിരിച്ചടിയാകുന്നത്. ഇന്നത്തെ മത്സരം വിജയിക്കാനായാൽ അടുത്ത മത്സരം കൂടി പരമ്പര നേടാനുള്ള സാധ്യത നിലനിർത്താം.പുതുമുഖ ബാറ്റർ തിലക് വർമ മൂന്നുമത്സരത്തിലും സ്ഥിരതയോടെ ബാറ്റുചെയ്തത് പ്രതീക്ഷ നൽകുന്നുണ്ട്. അരങ്ങേറ്റത്തിൽ പരാജയപ്പെട്ടെങ്കിലും ഓപ്പണർ യശസ്വി ജയ്‌സ്വാൾ സ്ഥാനം നിലനിർത്തും. സഹ ഓപ്പണർ ശുഭ്മാൻ ഗിൽ ഫോമിലേക്കുയരാത്തത് ആശങ്കപരത്തുന്നു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനും മത്സരം നിർണായകമാണ്. ആദ്യ രണ്ടു കളികളിലും സഞ്ജു ബാറ്റിങ്ങിൽ പരാജയപ്പെട്ടു. മൂന്നാം കളിയിൽ അവസരം ലഭിച്ചതുമില്ല.

