Kerala

ഉദയപ്പൂരിലെ കൊലപാതകം പൈശാചികം! ഉദയപ്പൂരിൽ നടന്നത് ഹിന്ദു മതാനുയായികളെ ഭയപ്പെടുത്തുക എന്ന ദുഷ്ടലാക്കിൻ്റെ അരങ്ങേറ്റം: പ്രതികരണവുമായി വിശ്വ ഹിന്ദു പരിഷത്ത്

കൊച്ചി: രാജസ്ഥാനിലെ ഉദയപ്പൂരിൽ സാധാരണക്കാരനായ തയ്യൽ തൊഴിലാളിയെ അതി പൈശാചികമായി പട്ടാപകൽ തലയറുത്ത് കൊന്ന നടപടി സനാതന ധർമ്മത്തോടും രാഷ്ട്രത്തോടുമുള്ള വെല്ലുവിളിയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പിയും ജനറൽ സെക്രട്ടറി വി. ആർ രാജശേഖരനും പ്രസ്താവനയിൽ അറിയിച്ചു.

തല വെട്ടി മാറ്റി കൊല്ലുന്ന പൈശാചിക ദൃശ്യം വീഡിയോയിൽ ചിത്രീകരിക്കുക എന്ന താലിബാൻ രീതി ഭാരതത്തിലും നടപ്പാക്കുമെന്ന ഭീഷണി മുഴക്കി ഹിന്ദു മതാനുയായികളെ ഭയപ്പെടുത്തുക എന്ന ദുഷ്ടലാക്കിൻ്റെ അരങ്ങേറ്റമാണ് ഉദയപ്പൂരിൽ നടന്നത്. കേരളത്തിൽ പ്രൊഫസർ ജോസഫിൻ്റെ കൈ വെട്ടലിൽ തുടങ്ങിയ താലിബാനിസം ഇപ്പോൾ ഉദയപ്പൂരിലെ തല വെട്ടലിൽ എത്തി നിൽക്കുന്നു. രാഷ്ട്രീയ എതിരാളികളെയും മറ്റു മതക്കാരേയും നേരിടാനും ഉന്മൂലനം ചെയ്യാനും വിദഗ്ദ പരിശീലനമാണ് ഇത്തരം തീവ്രവാദ ശക്തികൾ തങ്ങളുടെ കൂട്ടത്തിലുള്ള യുവതലമുറക്ക് നൽകുന്നത്.

കേരളത്തിലെ ബാലുശ്ശേരിയിലെ ആൾകൂട്ട വിചാരണയുടെ അതിഭീകരമായ ദൃശ്യങ്ങളും മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് താലിബാനിസത്തിൻ്റെ കേരള പതിപ്പായി കാണണം. ഇത്തരം ഭീകര പ്രവർത്തനങ്ങളെ അപലപിക്കാൻ ഇവിടുത്തെ രാഷ്ട്രീയ- സാംസ്കാരിക നേതാക്കൻമാർ മടിക്കുന്നു. ഉദയപ്പൂരും ബാലുശ്ശേരിയും കേരളത്തിലും ഭാരതത്തിലും ഇനിയും ആവർത്തിക്കാതിരിക്കാനുള്ള കടുത്ത നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിരമായി കൈക്കൊള്ളണം.

തീവ്രവാദ ശക്തികളുടെ മനുഷ്യത്വരഹിതമായ ഉന്മൂലന സിദ്ധാന്തത്തിനെതിരെ ശക്തമായ ബഹുജന ബോധവൽക്കരണ പരിപാടികൾ നാനാജാതി മതസ്ഥരെ പങ്കെടുപ്പിച്ച് കൊണ്ട് വിശ്വഹിന്ദു പരിഷത്ത് ആസൂത്രണം ചെയ്യുമെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

Anandhu Ajitha

Recent Posts

ഹമാസിനെ ചുട്ടെരിച്ച വജ്രായുധം ഭാരതത്തിന് കൈമാറാൻ ഇസ്രായേൽ

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…

2 hours ago

ഭൂമിയുടെ വലിപ്പം ! സൂര്യന്റെ ഭാരം !! വൈറ്റ് ഡ്വാർഫിന്റെ സവിശേഷത തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…

2 hours ago

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല ! ഉത്തരം ഈ മന്ത്രത്തിലുണ്ട് | SHUBHADINAM

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

2 hours ago

തായ്‌വാന്റെ എഫ്-16 വിമാനംഅപ്രത്യക്ഷമായി !! തിരച്ചിൽ ഊർജ്ജിതം

കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…

2 hours ago

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

13 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

13 hours ago