Saturday, January 10, 2026

പാവപ്പെട്ട ജനങ്ങൾക്ക് കിറ്റ് കൊടുക്കാൻ കാശില്ലെങ്കിലെന്താ, മദ്രസകൾക്ക് കൊടുക്കാൻ ഖജനാവിൽ കാശുണ്ട് !

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കടക്കെണിയിലേക്കാണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓണമെത്താൻ ഇനി ഒരു മാസം പോലുമില്ലാതിരിക്കെയാണ് അവശ്യസാധനങ്ങളുടെ, വില മൂട്ടിൽ തീപിടിച്ച റോക്കറ്റു പോലെ പോകുന്നത്. അതിനിടെ, ജനങ്ങൾക്ക് ഇരട്ടപ്രഹരമായി ഇത്തവണ ഓണക്കിറ്റ് മഞ്ഞ കാർഡുകൾക്ക് മാത്രമേ നൽകുകയുള്ളൂ എന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇപ്പോഴിതാ സർക്കാരിന്റെ ഇരട്ടത്താപ്പ് നയം വെളിവാക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന്റെ ചെയര്മാന് അബ്ദുൽ ഗാഫിറാണ് വിഡിയോയിൽ സംസാരിക്കുന്നത്. പാവപ്പെട്ട ജനങ്ങൾക്ക് കിറ്റ് വാങ്ങാനും സബ്സിഡിയുള്ള സാധനങ്ങൾ സപ്പ്ളൈ കോയിലെത്തിക്കാനും സർക്കാരിന്റ കയ്യിൽ കാശില്ല. എന്നാൽ മദ്രസ അധ്യാപകരുടെ വിഹിതമായും മറ്റും 4 .1659000 രൂപയാണ് കേരള സർക്കാർ അനുവദിച്ചിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപേരാണ് ഇപ്പോൾ പ്രതികരിചുകൊണ്ട് രംഗത്തെത്തുന്നത്. കടുത്ത വിവാദങ്ങൾക്കിടയിലൂടെയാണ് ഇപ്പോൾ സി.പി.എം ഭരണം മുന്നോട്ടുപോകുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾ വിജയിക്കുമോ എന്ന ആശങ്ക സഖാക്കൾക്കിടയിലും ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. അതിനാൽ തന്നെ മുസ്ലിം സമുദായത്തെ കൂടെ നിർത്തി അവരുടെ വോട്ടുകൾ കൂടി നേടിയെടുക്കാനാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്. ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചിട്ടും ഇതുവരെ സ്പീക്കർ മാപ്പ് പറയാൻ തയാറായിട്ടില്ല. എന്നാൽ ബാങ്കുവിളിയെപ്പറ്റി സജി ചെറിയാൻ നടത്തിയ തെറ്റായ പരാമർശം 24 മണിക്കൂറുകൾക്കുള്ളിലാണ് തിരുത്തിപ്പറഞ്ഞത്. ഇതും മുസ്ലിങ്ങളുടെ വോട്ട് നേടാൻ വേണ്ടിയുള്ള സി.പി. എമ്മിന്റെ കുറുക്കുബുദ്ധിയെന്നു തന്നെയാണ് പരക്കെയുള്ള സംസാരം. അതിനിടെയിലാണ് ഈ ഒരു വിഡിയോയും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Related Articles

Latest Articles