Tuesday, December 30, 2025

വാട്‌സ്‌ ആപ്പ് പുതിയ രണ്ട് ഫീച്ചറുകൾ പുറത്തിറക്കി

ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്ന രണ്ട് പുതിയ ഫീച്ചറുകള്‍ ആണ് വാട്‌സ്‌ ആപ്പ് പുറത്തിറക്കിത് . മെസേജ് എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്നറിയാനുള്ള ഫീച്ചറാണ് ഫോര്‍വേഡിങ് ഇന്‍ഫോ. അതിനായി നിങ്ങള്‍ അയച്ച സന്ദേശങ്ങളില്‍ അല്‍പ നേരം അമര്‍ത്തി പിടിക്കണം. അപ്പോള്‍ മുകളിലായി ഫോര്‍വേഡിങ് ഇന്‍ഫോ ഐക്കണ്‍ കാണാന്‍ സാധിക്കും. ഇതില്‍ നോക്കിയാല്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ച സന്ദേശം എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന് അറിയാന്‍ സാധിക്കും. ഇതിലൂടെ നിങ്ങള്‍ മറ്റൊരാള്‍ക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ലഭിക്കൂ. നിങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ എത്ര തവണ ഷെയര്‍ ചെയ്യപ്പെട്ടുവെന്നു അറിയാന്‍ കഴിയില്ല . വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുന്ന സാഹചര്യത്തില്‍ ആണ് വാട്‌സ്‌ ആപ്പ് പുതിയ ഫീച്ചര്‍റുകൾ അവതരിപ്പിച്ചത് .

Related Articles

Latest Articles