Monday, June 3, 2024
spot_img

ലോകരാജ്യങ്ങൾ തമ്മിലടിക്കുമ്പോൾ? ഷി ജിന്‍പിങ് ഏകാധിപതിയെന്ന് ജോ ബൈഡന്‍, പ്രസ്താവന രാഷ്ട്രീയ പ്രകോപനമെന്ന് തിരിച്ചടിച്ച് ചൈന

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഏകാധിപതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
ചൈനയുടെ ചാര ബലൂണുകള്‍ താന്‍ വെടിവെച്ചിട്ടപ്പോള്‍ ഷി ജിന്‍പിങ് വളരെ അസ്വസ്ഥനായി. കാരണം ആ ബലൂണുകള്‍ എവിടെയാണ് അപ്പോള്‍ ഉള്ളതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതിരിക്കുന്നത് ഏകാധിപതികള്‍ക്ക് വലിയ മാനക്കേടാണെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.

അതേസമയം, യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് തിരിച്ചടിയുമായി ചൈന രംഗത്തെത്തി. ബൈഡന്റെ പ്രസ്താവന തീര്‍ത്തും രാഷ്ട്രീയ പ്രകോപനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ചൈനയുടെ രാഷ്ട്രീയ മാന്യതയെ ബാധിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ബൈഡന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles