Monday, December 22, 2025

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു ; മുവാറ്റുപുഴയിൽ വിദ്യാത്ഥിനിക്ക് ദാരുണാന്ത്യം; പരിക്കേറ്റ വിദ്യാർത്ഥിനിയും ബൈക്ക് യാത്രികനും ചികിത്സയിൽ

മൂവാറ്റുപുഴ : റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മല കോളജിനു മുന്നില്‍ ഇന്നു വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്. ബികോം അവസാന വര്‍ഷ വിദ്യാർത്ഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍. നമിത ആണ് അപകടത്തിൽ മരിച്ചത്. നമിതയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി.ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരുക്കേറ്റു.

റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥികളെ മൂവാറ്റുപുഴ ഭാഗത്തു നിന്നു അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവിനും അപകടത്തില്‍ സാരമായി പരുക്കേറ്റു. പരിക്കേറ്റവരെ മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് കോളജിനു സമീപം അമിതവേഗത്തില്‍ കോളേജിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുന്നതായി കണ്ടതായി പരിസരവാസികൾ പറഞ്ഞു.

Related Articles

Latest Articles