Sunday, May 19, 2024
spot_img

പെൺകുട്ടികളെ പെട്രോളൊഴിച്ചു ചുട്ടുകൊല്ലുന്ന സമകാലീന കേരളത്തിൽ പ്രവാസികളും വേട്ടയാടപ്പെടുന്നു; പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങളില്‍ വിശ്വസിച്ച് സ്വന്തം സംരംഭം തുടങ്ങാന്‍ ഇറങ്ങിയ പുനലൂരിലെ ഐക്കരക്കോണം സ്വദേശി സുഗതന്റെയും കണ്ണൂർ കൂട്ടാളി സ്വദേശി സാജൻ പറയിലിന്റെയും ആത്മഹത്യക്ക് ആരാണ് ഉത്തരവാദി?

പെൺകുട്ടികളെ പെട്രോളൊഴിച്ചു ചുട്ടുകൊല്ലുന്ന സമകാലീന “സാംസ്കാരിക കേരളത്തിന് ” മറ്റൊരു ഞെട്ടലാകുകയാണ് രാഷ്ട്രീയ-അധികാര വർഗ്ഗങ്ങളുടെ മാനസിക പീഡനത്തെ തുടർന്നുള്ള പ്രവാസികളുടെ ആത്മഹത്യ .

കഴിഞ്ഞ ദിവസം കണ്ണൂർ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതത് തന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ്.നഗരസഭയിൽ പല തവണ കയറിയിറങ്ങിയിട്ടും കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശരേഖ കിട്ടാതെ വലഞ്ഞ കെട്ടിടനിർമ്മാതാവ് ജീവനൊടുക്കുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടിയാണ്. പാർട്ടി ഗ്രാമമായ ബക്കളത്ത് 15 കോടി രൂപ മുടക്കിയാണു സാജൻ കൺവൻഷൻ സെന്റർ നിർമ്മിച്ചത്.

സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സാജനെന്നും അദ്ദേഹത്തെ പാര്‍ട്ടിക്കാര്‍ തന്നെയാണ് ചതിച്ചതെന്ന വെളിപ്പെടുത്തലുമായി സാജന്റെ ഭാര്യയും രംഗത്തു എത്തിയിട്ടുണ്ട് .സംഭവത്തെ കുറിച്ച് പാര്‍ട്ടിക്കാര്‍ക്കും പി.ജയരാജനും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.എം വി ഗോവിന്ദന്റെ ഭാര്യ കൂടിയായ നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമള വ്യക്തിപരമായ വൈരാഗ്യം കാരണം നിയമപരമല്ലാത്ത കാരണങ്ങൾ പറഞ്ഞ് കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയെന്നും, ശ്യാമളയുടെ മാനസികപീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്നും സാജന്റെ ബന്ധുക്കൾ ആരോപിക്കുന്നു . നഗരസഭ അനുമതി പേപ്പര്‍ നല്‍കില്ലെന്ന ആശങ്കയിലായിരുന്നു സാജന്‍. വെറുതേയൊരു സ്ഥാപനം ഉണ്ടാക്കിയിടേണ്ടി വരുമല്ലോയെന്ന ഭയം സാജനെ വേട്ടയാടിയിരുന്നു.അങ്ങനെ നിൽക്കള്ളിയില്ലാതെയാണ് സാജന് ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കേണ്ടി വന്നത് .

കഴിഞ്ഞ വര്ഷം ഇതിന് സമാനമായ സംഭവമുണ്ടായത് കൊല്ലം ജില്ലയിലെ പത്തനാപുരത്തായിരുന്നു .സി.പി.ഐയുടെ യുവജനസംഘടനയായ എ.ഐ.വൈ.എഫിന്റെ മാനസിക പീഡനത്തില്‍ മനംനൊന്ത് പത്തനാപുരം ഐക്കരക്കോണം സ്വദേശി സുഗതനാണ് തന്റെ നിര്‍മാണത്തിലിരുന്ന വർക്ക് ഷോപ്പിൽ തൂങ്ങിമരിച്ചത്.ഗള്‍ഫില്‍ വര്‍ക്ക്ഷോപ്പ് നടത്തിവന്നിരുന്ന സുഗതന്‍ നാട്ടില്‍ പുതിയ സംരംഭം തുടങ്ങുന്നതിന് രണ്ടുമാസം മുന്‍പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയത്. പുനലൂര്‍ ഇളമ്പലില്‍ സ്ഥലം പാട്ടത്തിനെടുത്ത് വര്‍ക്ക് ഷോപ്പ് നടത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. പക്ഷെ വര്‍ക്ക്ഷോപ്പ് നിര്‍മിക്കുന്ന സ്ഥലത്ത് എ.ഐ.വൈ.എഫ് നാലു ദിവസം മുന്‍പ് കൊടികുത്തി. വര്‍ക്ക് ഷോപ്പ് തുറപ്പിക്കില്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ മാനസികമായ തളര്‍ന്ന സുഗതനെ നിര്‍മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പില്‍ തന്നെ ജീവനൊടുക്കുകയായിരുന്നു.

ജീവിതത്തിന്റെ നല്ലകാലമത്രയും സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ചു പ്രവാസജീവിതം നയിച്ച് സ്വരുക്കൂട്ടിയ പണവുമായി നാട്ടിൽ കച്ചവടത്തിനിറങ്ങുന്നവരെ തലങ്ങും വിലങ്ങും വേട്ടയാടപ്പെടുകയാണ് ഈ ആത്മഹത്യകൾക്ക് ആരാണ് ഉത്തരം പറയുക .നാടിന്റെ വികസനത്തെ ചുവപ്പു നാടയിൽ കോർത്തിടുന്ന സർക്കാരോ അതോ ഇത്തരം പ്രവാസികളുടെ നെഞ്ചത്ത് കൊടികുത്തുന്ന യുവജന വിപ്ലവ പ്രസ്ഥാനങ്ങളോ എന്നത് ചോദ്യചിഹ്നമാകുകയാണ്

Related Articles

Latest Articles