Friday, May 3, 2024
spot_img

കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ; പ്രതീക്ഷയോടെ പ്രവാസികൾ

ദില്ലി: കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്കും മറ്റും കോവക്‌സിന്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ അനുമതി ലഭിക്കുന്നതോടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ആകും.

അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളുടെ പരാതികൾ പരിഹരിക്കപ്പെടും. കോവാക്സിൻ കയറ്റുമതിക്കും അം​ഗീകാരം സഹായകമാകും. ഗുരുതര കൊവിഡ് ലക്ഷണങ്ങൾക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയും അസിംറ്റമാറ്റിക് കൊവിഡിൽ നിന്ന് 63.6 ശതമാനം സംരക്ഷണവും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നിലവില്‍ ആസ്ട്രസിനെക്ക-ഓക്സ്ഫോര്‍ വാക്സിന്‍, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, ഫൈസര്‍, സിനോഫാം , സിനോവാക്ക് എന്നീ വക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം വാക്സിൻ ഡോസുകളുടെ ഇടവേള കുറവായതിനാൽ കോവാക്സിൻ കുത്തിവെപ്പെടുക്കാൻ ജനങ്ങൾക്ക് താത്പര്യം കൂടുന്നു. കോവിഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസത്തിന് ശേഷമാണ് ഇപ്പോൾ രണ്ടാം ഡോസ് നൽകുന്നത്. എന്നാൽ കോവാക്സിൻ നാല് ആഴ്ച കഴിഞ്ഞാൽ എടുക്കാം.

Related Articles

Latest Articles