2026 നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്. അധികാരത്തിന്റെ കേന്ദ്രത്തിൽ ഇനി ആരാകും പ്രധാന മുഖമെന്ന ചർച്ചകൾ സജീവമായിരിക്കെ, പുതിയ ഭരണത്തോട് ജനങ്ങൾ വലിയ പ്രതീക്ഷകളാണ് വെച്ചുപുലർത്തുന്നത്. വികസനം, തൊഴിലവസരങ്ങൾ, വിലക്കയറ്റ നിയന്ത്രണം തുടങ്ങി ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലായിരിക്കും പുതിയ സർക്കാരിന്റെ ആദ്യ പരീക്ഷണം. “മൂന്നിൽ മുഖ്യനാര്?” എന്ന രാഷ്ട്രീയ ചർച്ചയ്ക്കൊപ്പം, “ഭരണ പ്രതീക്ഷകൾ എന്ത്?” എന്ന ജനങ്ങളുടെ ചോദ്യത്തിനും ഉത്തരം തേടുകയാണ് ഈ പ്രത്യേക റിപ്പോർട്ട്. #keralaelection2026 #keralapolitics #vdsatheesan #kcvenugopal #rameshchennithala #tatwamayinews #udf

