Monday, May 20, 2024
spot_img

സഹകരണ മേഖലയെ തള്ളി മറിക്കുന്നവർ എന്തുകൊണ്ട് ഇവിടെ നിക്ഷേപം നടത്തുന്നില്ല ? കാരണം ഇത്…!

സഹകരണ ബാങ്ക് തട്ടിപ്പുകളുടെ കൂടുതൽ വാർത്തകൾ ഓരോ ദിവസവും പുറത്ത് വരുമ്പോൾ തട്ടിപ്പ് നടത്തിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ പ്രതിരോധിക്കുന്നത് നാല് രീതിയിൽ ആണ്. ഒന്ന്- പണം പോയ നിക്ഷേപകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുക എന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യം. രണ്ട്:- സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്ക് നേരെ സമരം, ഭീഷണി, അക്രമം, പോലീസ് കേസ്, ഉപരോധം, വ്യാജ പ്രചാരണങ്ങൾ തുടങ്ങിയ പതിവ് കലാപരിപാടികൾ. മൂന്ന് :- സഹകരണ മേഖലയിലെ തട്ടിപ്പിന് കാരണം കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ ആണ്, അമേരിക്ക ആണ്, ആഗോളവൽക്കരണ – ഉദാരവൽക്കരണം കൊണ്ടാണ്, അതിനെതിരെ സമരം ചെയ്യാം എന്ന് പറഞ്ഞ് പണം അടിച്ചു മാറ്റിയ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ തന്നെ പണം നഷ്ടമായ നിക്ഷേപകരെ കൊണ്ട് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ കുത്തിയിരുത്തി മുദ്രാവാക്യം വിളിപ്പിക്കും. ആ സമരത്തിന് പിരിവും നടത്തും. നാല് :- സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢാലോചന ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കുക. അതോടൊപ്പം സംസ്ഥാന സർക്കാർ ഗ്യാരന്റി ഉള്ളത് കൊണ്ട് നിക്ഷേപകർക്ക് പണം നഷ്ടമാകില്ല എന്നും പ്രചരിപ്പിക്കുന്നു.

ആദ്യത്തെ മൂന്ന് മാർഗങ്ങൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സ്ഥിരം ഐറ്റം ആയത് കൊണ്ട് അതിനെ കുറിച്ച് ഒന്നും പറയാനില്ല. പ്രധാന ക്യാപ്‌സ്യൂൾ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ ഗ്യാരന്റി ഉണ്ട് എന്നതാണ്. സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റി വിശ്വസിച്ച് സർക്കാരിന്റെ സ്ഥാപനത്തിൽ കോടികൾ നിക്ഷേപം നടത്തിയ കൊൽക്കത്ത ആസ്ഥാനമായ സ്ഥാപനത്തിന് നിക്ഷേപ കാലാവധി കഴിഞ്ഞ് പണം തിരികെ കൊടുത്തില്ല. അതിന്റെ പേരിൽ ആ സ്ഥാപനത്തിന്റെ ലൈസൻസ് തന്നെ RBI റദ്ദാക്കിയത് കഴിഞ്ഞ ദിവസം ആണ്. സർക്കാർ ഗ്യാരന്റി ഉണ്ടായിട്ടും നിക്ഷേപിച്ച പണം തിരികെ കൊടുത്തില്ല. അത് തന്നെയോ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പുറത്ത് വന്നിട്ട് എത്രയോ നാളുകൾ ആയി, ആ സഹകരണ ബാങ്കിൽ നിക്ഷേപം നടത്തിയ എത്രയോ പേർ ചികിത്സക്ക് വേണ്ടത്ര പണം കിട്ടാതെയും മറ്റും മരിച്ചു എന്നാണ് മാധ്യമ വാർത്തകൾ. എത്രയോ ആളുകൾ നരകിച്ചു ജീവിക്കുന്നു. അപ്പോൾ സംസ്ഥാന സർക്കാർ ഗ്യാരന്റി എന്നത് വെറും വാഗ്ദാനം മാത്രമാണ് എന്ന് ചുരുക്കം. കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ സഹകരണ ബാങ്കുകളിലെ പാവങ്ങളുടെ നിക്ഷേപം കട്ടെടുത്തതിന് നികുതി കൊടുക്കുന്ന ജനങ്ങളുടെ പണം എങ്ങനെയാണ് എടുത്ത് കൊടുക്കാൻ കഴിയുക ? നിയമപരമായി അത് നടക്കില്ല.

ഇനി ഏറ്റവും രസകരമായ രണ്ടാമത്തെ ക്യാപ്‌സ്യൂൾ, കേരളത്തിലെ സഹകരണ മേഖലയിലെ 80000 കോടി രൂപയിൽ കണ്ണുവെച്ചാണ് കേന്ദ്ര അന്വേഷണം എന്നാണ്. ഇന്ത്യയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം ഏകദേശം 180.44 ലക്ഷം കോടി രൂപയാണ്, അപ്പോഴാണ് 80000 കോടി ഉലുവ..! കെ. ഭൂതന്റെ ഇത്തരം തള്ളൊക്കെ വിശ്വസിക്കാൻ കുറെ വിഡ്ഢികൾ ഉള്ളത് കൊണ്ട് ഈ ഡയലോഗുകൾ കേട്ട് കയ്യടിയും, ആർപ്പ് വിളിയും ഉണ്ടാകും. സഹകരണ മേഖല എന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ ചാകര ആണ്. പാവപെട്ട ജനത്തെ പിഴിഞ്ഞും പറ്റിച്ചും കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാർക് കോടീശ്വരൻമാരായി ജീവിക്കാനും, പാർട്ടി വളർത്താനും ഉള്ള ഇടം. സഹകരണ മേഖലയെ തള്ളി മറിക്കുന്നവർ എന്തുകൊണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തുന്നില്ല? കെ. ഭൂതന്റെ പ്രധാന ബാങ്ക് അക്കൗണ്ട് സഹകരണ ബാങ്കിൽ ആണോ? വീണയുടെ നിക്ഷേപം അവിടെ ഉണ്ടോ? മന്ത്രിമാരുടെയും, MLA മാരുടെയും ശമ്പളം ഇനി മുതൽ സഹകരണ ബാങ്ക് വഴി ആക്കട്ടെ.

സർക്കാർ ജീവനക്കാരായ അന്തം കമ്മികളുടെ ശമ്പളവും സഹകരണ ബാങ്ക് വഴി ആക്കുക. എല്ലാ അന്തങ്ങളും അവർ നേരായ വഴിയും അല്ലാതെയും ഉണ്ടാക്കിയ നിക്ഷേപം എല്ലാം സഹകരണ ബാങ്കിൽ നിക്ഷേപിക്കട്ടെ. ക്യാപിറ്റലിസത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിച്ചുകൊണ്ട് ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളിൽ ഇരുന്ന് കമ്മ്യൂണിസം തള്ളുന്ന NRI അന്തംകമ്മികൾ അവരുടെ നിക്ഷേപം സഹകരണ ബാങ്കുകളിൽ നടത്തട്ടെ. അതല്ലേ ഹീറോയിസം. അല്ലാതെ സ്വന്തം ബാങ്ക് അക്കൗണ്ടും നിക്ഷേപവും സ്വകാര്യ ബാങ്കുകളിൽ വെച്ചിട്ട് വലിയ സഹകരണ ബാങ്ക് പ്രേമം പറയുന്നത് ഇരട്ടത്താപ്പ് ആണ്. ഈ സഹകരണ ബാങ്ക് സ്നേഹവും, ക്‌ളീഷേ ഡയലോഗും അടിക്കുന്ന ഒറ്റൊരുത്തനും സഹകരണ ബാങ്കുകളിൽ നിക്ഷേപം ഇല്ല എന്നത് വസ്തുത ആണ്. എന്നിട്ട് പാവങ്ങളെ പ്രലോഭിപ്പിച്ച് സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തിക്കും. എങ്കിൽ അല്ലേ അടിച്ചു മാറ്റാൻ പറ്റൂ.. സഹകരണ ബാങ്കിൽ നിക്ഷേപം നടത്തി പണം പോയ അന്തംകമ്മി ഇന്നലെ ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു, ‘കമ്മ്യൂണിസ്റ്റ്‌കാർക്ക് ഒരു വിശുദ്ധിയില്ലേ, പാർട്ടിയെ ജീവശ്വാസമായി കൊണ്ട് നടന്ന ആളാണ് ഞാൻ, ഞാൻ പഠിച്ച കമ്മ്യൂണിസം ഇതല്ല’ എന്നൊക്കെ.. പണം പോയിട്ടും അന്തംകമ്മിയുടെ പാർട്ടി അടിമത്തം നോക്കിക്കേ..ഇത്തരം അടിമകൾ ഉള്ളത് കൊണ്ടാണ് ഇതുപോലുള്ള തട്ടിപ്പുകൾ നടത്താൻ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്ക് കഴിയുന്നത്.

അതുകൊണ്ട് ഒരു കാര്യം ഉറപ്പാണ്, പാഠം പഠിക്കാത്ത അടിമകൾ ഇനിയും സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തും. കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ വീണ്ടും കക്കും. പണം നഷ്ടമാകുമ്പോൾ ‘എന്റെ പാർട്ടി ഇങ്ങനെ അല്ല’ എന്നൊക്കെ പറഞ്ഞ് നിക്ഷേപം നടത്തിയ പാർട്ടി അടിമ സ്വയം പരിഹാസ്യനായി സമൂഹത്തിന്റെ മുന്നിൽ നിൽക്കും. അതുകൊണ്ട് ആവർത്തിച്ചു പറയുന്നു, സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തി തട്ടിപ്പിന് ഇരയായവർ സഹതാപം പോലും അർഹിക്കുന്നില്ല. അവർ ചോദിച്ചു വാങ്ങിയതാണ്. ഇന്നലെയും പറ്റിക്കപ്പെട്ടു, ഇന്നും പറ്റിക്കപ്പെടുന്നു, നാളെയും പറ്റിക്കപെടും. ഇതിനൊരു അവസാനം ഉണ്ടാകില്ല. പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കുന്ന ഒരു ജനത…എന്നിട്ട് സ്വയം വിളിക്കുന്നതോ, പ്രബുദ്ധൻ എന്നും…

Related Articles

Latest Articles