Saturday, May 11, 2024
spot_img

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ;കല്ലെറിഞ്ഞവര്‍ക്ക് കുരുക്ക് മുറുകു൦ ;സിസിടിവി പരിശോധന ശക്തമാക്കു൦ , പൊലീസിന്‍റേത് നിർണ്ണായക നീക്കം

ആലപ്പുഴ: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ആലപ്പുഴ ജില്ലയില്‍ വ്യാപക അക്രമം.വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. രണ്ട് കെഎസ്ആര്‍ടിസി ബസുകൾക്കും ലോറിക്കും കാറിനും നേരെയാണ് ആക്രമണം ഉണ്ടായത്.

ഹർത്താലിൽ അക്രമികൾ കല്ലെറിഞ്ഞും മറ്റും തകർത്ത വാഹനങ്ങൾ പോലീസ് പരിശോദിച്ചു.കല്ലെറിഞ്ഞതുമായി സംബന്ധിച്ച സി സി ടി വി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.ഇനിയും ലഭിക്കാൻ ബാക്കിയുള്ള ദൃശ്യങ്ങൾ പോലീസ് അരിച്ച് പെറുക്കും.അക്രമത്തിൽ പ്രതികളായിട്ടുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിൽ നടന്ന അക്രമങ്ങളിൽ കടുത്ത വിമർശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചത്. സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്നും കോടതി പറഞ്ഞു.

Related Articles

Latest Articles