Monday, October 5, 2026

വടകരയിൽ ഭാര്യയും ഭർത്താവും വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്‌തെന്ന് നിഗമനം

കോഴിക്കോട്: വടകര തിരുവള്ളൂരില്‍ ഭാര്യയും ഭർത്താവും വീടിനുള്ളിൽ മരിച്ച നിലയിൽ. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചെന്നാണ് നിഗമനം. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഇയാളുടെ ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയില്‍ തൂങ്ങിയനിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്.

ക്യാന്‍സര്‍ രോഗിയാണ് ലീല. വാഹനപകടത്തില്‍പ്പെട്ട് ലീല കിടപ്പിലായിരുന്നു. സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles