Monday, December 22, 2025

കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കും, ക​ള​ക്ട​റു​ടെ ഉ​റ​പ്പ്; നാട്ടുകാർ റോ​ഡ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു

തൃ​ശൂ​ര്‍: അതിരപ്പിള്ളിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്ര​തി​ഷേ​ധി​ച്ച്‌ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ റോ​ഡ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​റ​പ്പി​ന്മേ​ലാ​ണ് അ​ഞ്ച് മ​ണി​ക്കൂ​ര്‍ നീ​ണ്ട റോ​ഡ് ഉ​പ​രോ​ധം നാ​ട്ടു​കാ​ര്‍ അ​വ​സാ​നി​പ്പി​ച്ച​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ന്‍ ഫ​ല​പ്ര​ദ​മാ​യ സാ​ങ്കേ​തി​ക ​വി​ദ്യ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ന​ട​പ്പാ​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് തൃ​ശൂ​ര്‍ ക​ള​ക്‌ടറേറ്റി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗ​വും വി​ളി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണം​കു​ഴി പാ​ല​ത്തി​നു സ​മീ​പം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പു​ത്ത​ന്‍​ചി​റ കി​ഴ​ക്കും​മു​റി ക​ച്ച​ട്ടി​ല്‍ നി​ഖി​ലി​ന്‍റെ മ​ക​ള്‍ അ​ഗ്നീ​മി​യ ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ പി​താ​വ് നി​ഖി​ല്‍ (36), ബ​ന്ധു വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി നെ​ടു​മ്ബ ജ​യ​ന്‍ (50) എ​ന്നി​വ​രെ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. തൃശൂര്‍ അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ചുവയസുകാരിയക്ക് ദാരുണാന്ത്യം സംഭവിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയയാണ് മരിച്ചത്. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേട്ടിരുന്നു.

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്ത് നിന്ന് അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കില്‍ വരികയായിരുന്നു നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്നിമിയയും. ആനയ കണ്ടതോടെ ബൈക്ക് ഇവർ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നു പേരും ചിതറി ഓടി. ഇതിനിടെ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്.

കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛനും മുത്തച്ഛനും പരിക്കേറ്റിരുന്നു. മൂന്ന് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിക്കുകയായായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേയ്ക്കും ആഗ്നിമിയ മരിചിരുന്നു. മറ്റ് രണ്ടു പേരും അപകടനില തരണം ചെയ്തു.

Related Articles

Latest Articles